ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ്. മുല്ലാന്‍പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് പഞ്ചാബ് വിജയം കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഉയര്‍ത്തിയ 220 റണ്‍സിന്റെ വിജയലക്ഷ്യം 7 പന്ത് അവശേഷിക്കെ മറികടക്കുകയായിരുന്നു പഞ്ചാബ്. ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവുമായി രണ്ടാം സ്ഥാനത്താണ് പഞ്ചാബ്.
𝑷𝒖𝒏𝒋𝒂𝒃𝒊 𝒎𝒖𝒏𝒅𝒆𝒚𝒂𝒏 𝒕𝒆 𝒅𝒐𝒖𝒃𝒕 𝒏𝒊 𝒌𝒂𝒓𝒊! 💥 pic.twitter.com/xCoZdzTgNy
— Punjab Kings (@PunjabKingsIPL) April 11, 2026
പഞ്ചാബിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. 33 പന്തില്‍ നിന്ന് അഞ്ച് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 69 റണ്‍സാണ് താരം അടിച്ചെടുത്തത്. 209.9 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ ഒരു കിടിലന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ 200+ റണ്‍ചെയ്‌സില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരമാകാനാണ് ശ്രേയസിന് സാധിച്ചത്. ഓസീസ് താരം ഡേവിഡ് വാര്‍ണറെ മറികടന്നാണ് ശ്രേയസ് ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്.
ഐ.പി.എല്ലില്‍ 200+ റണ്‍ചെയ്‌സില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരം
ശ്രേയസ് അയ്യര്‍ – 6
ഡേവിഡ് വാര്‍ണര്‍ – 5
വിരാട് കോഹ്‌ലി – 4
സഞ്ജു സാംസണ്‍ – 2
ഫാഫ് ഡു പ്ലെസി – 2
പഞ്ചാബ് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. 20 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 57 റണ്‍സാണ് പ്രിയാന്‍ഷ് നേടിയത്. പ്രഭ്‌സിമ്രാന്‍ 25 പന്തില്‍ 51 റണ്‍സാണ് സ്വന്തമാക്കിയത്.
Mhaare Prabhansh thaare Travishek se kam hai ke! 😉 pic.twitter.com/Y9pSI4gdOI
— Punjab Kings (@PunjabKingsIPL) April 11, 2026
മൂന്ന് വിക്കറ്റ് നേടിയ ശിവാംഗ് കുമാറാണ് ഹൈദരാബാദ് നിരയില്‍ മികച്ച ബൗളിങ് പ്രകടനം നടത്തിയത്. ഹര്‍ഷ് ദുബെ ഒരു വിക്കറ്റും നേടി.
ഹൈദബരാബാദിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ്. വെറും 28 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 74 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. 264.29 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
നേരിട്ട 18ാം പന്തിലായിരുന്നു അഭിഷേക് തന്റെ പത്താം ഐ.പി.എല്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 33 പന്തില്‍ 39 റണ്‍സ് നേടിയ ഹെന്റിക് ക്ലാസനും 17 പന്തില്‍ 27 റണ്‍സ് നേടിയ ഇഷാന്‍ കിഷനും ഹൈദരാബാദിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അഭിഷേകിനൊപ്പം 23 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 38 റണ്‍സ് നേടിയാണ് ഹെഡ് കളം വിട്ടത്.
അതേസമയം പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, ശശാങ്ക് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സേവിയര്‍ ബാര്‍ട്‌ലെറ്റ് ഒരു വിക്കറ്റും നേടി.
Content Highlight: Panjab Kings Defeat Sunrisers Hyderabad And Shreyas Iyer In Great Record Achievement
