കരിഞ്ഞുണങ്ങിയും കനത്ത മഴയില്‍ അഴുകിയും നെല്ല് നശിക്കുമ്പോള്‍ കൃഷി ഉപജീവനമാക്കിയ പാലക്കാടന്‍ കര്‍ഷകന്‍ പ്രതിസന്ധിയിലാവുകയാണ്. ജൂലൈ മാസത്തില്‍ പെയ്ത മഴയില്‍ ജില്ലയില്‍ 12.83 കോടി രൂപയുടെ കൃഷിയാണ് നശിച്ചത്.