പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം ആരംഭിച്ചിരിക്കുകയാണ്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് ഹെഡിങ്‌ലിയാണ് വേദി. മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ക്കാണ് മുന്‍തൂക്കം.
ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഒലി റോബിന്‍സണാണ് വേട്ടയ്ക്ക് തുടക്കമിട്ടത്. അസം അവായിസിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി റോബിന്‍സണ്‍ തിരിച്ചയച്ചു.
Hello and welcome to Day One of the 1st Test betw…
റോബിന്‍സണിനൊപ്പം ജോഷ് ടംഗും വിക്കറ്റ് വീഴത്താന്‍ മത്സരിച്ചതോടെ പാകിസ്ഥാന്റെ നില പരുങ്ങലിലായി. അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയാണ് ഇരുവരും തിളങ്ങിയത്.
അവായിസിന് പുറമെ ഷാന്‍ മസൂദ്, അബ്ദുള്ള ഷഫീഖ്, സൗദ് ഷക്കീല്‍, ഖുറാം ഷഹസാദ് എന്നിവരെ റോബിന്‍സണ്‍ മടക്കിയപ്പോള്‍ ഇമാം ഉള്‍ ഹഖ്, ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ, മുഹമ്മദ് റിസ്വാന്‍, അലി ഉസ്മാന്‍, മുഹമ്മദ് അബ്ബാസ് എന്നിവരെ ജോഷ് ടംഗും തിരിച്ചയച്ചു.
നീണ്ട 28 വര്‍ഷത്തിന് ശേഷമാണ് രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ ഒറ്റ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 1995ല്‍ ഓഗസ്റ്റില്‍ നടന്ന ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലാണ് ഇതിന് മുമ്പ് ഈ നേട്ടം പിറവിയെടുത്തത്.
ഓവലില്‍ നടന്ന മത്സരത്തില്‍ ആംഗസ് ഫ്രേസറും ഡൊമനിക് കോര്‍ക്കുമാണ് ഇത്തരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ തിളങ്ങിയത്.
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനറങ്ങിയ ആതിഥേയര്‍ക്ക് ഓപ്പണര്‍മാര്‍ ഇരുവരെയും നഷ്ടമായി. ബെന്‍ ഡക്കറ്റ് 28 പന്തില്‍ 15 റണ്‍സ് നേടി മടങ്ങിയപ്പോള്‍ 31 പന്തില്‍ 33 റണ്‍സ് നേടിയാണ് എമിലിയോ ഗേയുടെ മടക്കം. മുഹമ്മദ് അബ്ബാസിനും മുഹമ്മദ് അലിക്കുമാണ് വിക്കറ്റ്.