ഓപ്പറേഷന്‍ തൂഫാന്‍: വിജയുമായി കൂടിക്കാഴ്ച നടത്തുമെന്ന് രമേശ് ചെന്നിത്തല
Kerala
ഓപ്പറേഷന്‍ തൂഫാന്‍: വിജയുമായി കൂടിക്കാഴ്ച നടത്തുമെന്ന് രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th July 2026, 10:18 pm

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

‘കേരള ആഭ്യന്തര വകുപ്പ് കര്‍ണാടകം തമിഴ്‌നാട് ആന്ധ്ര തെലങ്കാന പുതുശ്ശേരി എന്നീ സംസ്ഥാനങ്ങളിലെ ഡിജിപിമാരെ ഞങ്ങള്‍ വിളിച്ചുകൂട്ടി അവരുമായി സംസാരിച്ചു കാരണം ഇതിന്റെ വേര് നമുക്ക് അറക്കണം.

കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ഞാന്‍ നേരത്തെ സംസാരിച്ചു. നാളെ രാവിലെ 12 മണിക്ക് ഞാന്‍ പ്രശസ്ത സിനിമാതാരവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയെ കാണുന്നത് സന്തോഷം,’ ചെന്നിത്തല പറഞ്ഞു.

അദ്ദേഹത്തോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു ഓപ്പറേഷന്‍ തുഫാന്‍ എല്ലാ പിന്തുണയും നല്‍കാന്‍ അദ്ദേഹത്തോട് ഞാന്‍ ആവശ്യപ്പെടും. നമ്മളെ സഹായിക്കാന്‍ തീര്‍ച്ചയായും അദ്ദേഹം സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ലഹരിയുടെ (സ്രോതസ്സില്‍ ‘ലേഖനയുടെ’ എന്ന് നല്‍കിയിരിക്കുന്നു) കെണിയില്‍ വീണുപോയവര്‍ ഇതോടെ ജീവിതം തകര്‍ന്നു എന്ന് കരുതേണ്ട, അവരെ നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ തുഫാന്‍. ഇത് മൂന്ന് ഘട്ടമാണ്: തുഫാന്‍ സ്‌ട്രൈക്ക്: അത് പോലീസ് ചെയ്യുന്നു.തൂഫാന്‍ വാരിയേഴ്‌സ്: ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇതില്‍ വരുന്നത്. തൂഫാന്‍ കെയര്‍: ഇന്ന് ഞാന്‍ നേരത്തെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ അത് ഉദ്ഘാടനം ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ 35 ആശുപത്രികള്‍ അതിന് തയ്യാറായിട്ടുണ്ട്. ഒരിക്കല്‍ ഈ ലഹരി പദാര്‍ത്ഥം ഉപയോഗിച്ചു പോയ ആളുകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയിട്ടുള്ള പുനരധിവാസവും അവരെ സഹായിക്കാനുള്ള പദ്ധതി കൂടി നമ്മള്‍ ഇട്ടിട്ടുണ്ട് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Content Highlight: Operation Toofan: Chennithala To Meet Vijay