ഷൂട്ടിന് സമയത്ത് എത്തുന്നില്ല; ശ്രീനാഥ് ഭാസിക്കെതിരെ നടപടിക്ക് സാധ്യത
Film News
ഷൂട്ടിന് സമയത്ത് എത്തുന്നില്ല; ശ്രീനാഥ് ഭാസിക്കെതിരെ നടപടിക്ക് സാധ്യത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th July 2022, 7:54 pm

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. വെള്ളിയാഴ്ച ചേര്‍ന്ന വിവിധ സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനില്‍ ശ്രീനാഥ് ഭാസി സമയത്തിന് എത്താത്തത് വലിയ നഷ്ടത്തിലേക്കാണ് പ്രൊഡ്യൂസര്‍മാരെ കൊണ്ടുചെന്നെത്തിക്കുന്നതെന്നാണ് പരാതി ഉയര്‍ന്നത്.

എന്നാല്‍ താരസംഘടനയായ അമ്മയില്‍ അംഗത്വമില്ലാത്തതിനാല്‍ അമ്മക്കും ശ്രീനാഥിനെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ല. അതിനാല്‍ ഫിലിം ചേംബര്‍ ഇക്കാര്യത്തില്‍ നേരിട്ട് തീരുമാനമെടുത്തേക്കും.

May be an image of 1 person

സമയത്തിന് ലൊക്കേഷനിലെത്താത്തതില്‍ ശ്രീനാഥ് വിശദീകരണം നല്‍കേണ്ടി വരും. ഇനി വരുന്ന സിനിമകളില്‍ ഫിലിം ചേമ്പറിനോട് അറിയിച്ചിട്ട് മാത്രമേ ശ്രീനാഥിനെ കാസ്റ്റ് ചെയ്യാനാവുകയുള്ളു എന്നതാണ് ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്ന മറ്റൊരു തീരുമാനം.

സമാനമായ രീതിയില്‍ പല നടന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ശ്രീനാഥ് ഭാസിക്കെതിരെയാണ് കൂടുതല്‍ പരാതകള്‍ എത്തിയിരിക്കുന്നത്. ഇതാണ് അച്ചടക്ക നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

താരങ്ങളുടെ പ്രതിഫലമാണ് യോഗത്തില്‍ ചര്‍ച്ചയായ മറ്റൊരു വിഷയം. താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന യോഗം അടുത്ത മാസം ചേരാനും തീരുമാനമായിട്ടുണ്ട്.

Content Highlight: Not arriving on time for the shoot, Disciplinary action likely against Srinath Bhasi