ടൊവിനോ നായകന്‍; സനല്‍കുമാര്‍ ശശിധരന്റെ വഴക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Film News
ടൊവിനോ നായകന്‍; സനല്‍കുമാര്‍ ശശിധരന്റെ വഴക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th July 2022, 6:21 pm

ടൊവിനോ തോമസിനെ നായകനാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന വഴക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ടൊവിനോ തോമസിന്റെ മുഖമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണുന്നത്.

സുദേവ് നായര്‍, കനി കുസൃതി, അസീസ് നെടുമങ്ങാട് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി.ഒ.പി ചന്ദ്രശേഖര്‍ സെല്‍വരാജ്, ക്യാമറ- അജിത് ആചാര്യ, മ്യൂസിക്- പൃഥ്വി ചന്ദ്രശേഖര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- മാര്‍ത്താണ്ഡം രാജശേഖരന്‍, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ സോള്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജേഷ് അഗസ്റ്റിന്‍, അസോസിയേറ്റ് എഡിറ്റര്‍- വിനീത് വിജയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു അഗസ്റ്റിന്‍.

വാശിയാണ് ഒടുവില്‍ പുറത്തിറങ്ങിയ ടൊവിനോയുടെ ചിത്രം. വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായത് കീര്‍ത്തി സുരേഷായിരുന്നു. കോര്‍ട്ട് റൂം ഡ്രാമയായി എത്തിയ ചിത്രം മികച്ച അഭിമപ്രായമാണ് തിയേറ്ററുകളില്‍ നേടിയത്.

അതേസയമം കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ടൊവിനോ ചിത്രം ഡിയര്‍ ഫ്രണ്ട് ചര്‍ച്ചയാവുകയാണ്. വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: The first look poster of Sanal Kumar Sasidharan’s Tovino Thomas-starrer Vavla is out