[]ന്യൂദല്‍ഹി: നോക്കിയ ലൂമിയ 925 ഫഌപ് കാര്‍ട്ടിലൂടെ ഓര്‍ഡര്‍ ചെയ്യാന്‍ 33,999 രൂപ. ഓഗസ്റ്റ് മാസം തന്നെ ഈ മോഡല്‍ വിപണിയിലെത്തുമെന്നാണ് അറിയുന്നത്.

4.5 ഇഞ്ച് AMOLED W-XGA ഡിസ്‌പ്ലേയാണ് നോക്കിയ ലൂമിയ 925 ന്റെ പ്രത്യേകത. ക്ലിയര്‍ബാക്ക് ടെക്‌നോളജിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സ്‌ക്രാച്ച് വീഴുന്നത് തടയാന്‍ രണ്ട് ഗ്ലാസുകള്‍ ഉണ്ടെന്നതും ഇതിന്റെ പ്രത്യേകതായി എടുത്തു പറയാം.[]

നഖം കൊണ്ടും ഫോണ്‍ ഉപയോഗിക്കാം. കൂടാതെ സെന്‍സിറ്റീവ് ടച്ച് ടെക്‌നോളജിയാണുള്ളത്. നോക്കിയ ലൂമിയ ശ്രേണിയിലെ ആദ്യ മെറ്റല്‍ ബോഡി ഫോണാണ് നോക്കിയ ലൂമിയ 925.

വെള്ള, കറുപ്പ്, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലായാണ് മോഡല്‍ ലഭ്യമാകുക. 8.7 എം.പി റിയര്‍ ക്യാമറ, 1.2 എം.പി ഫ്രണ്ട് ക്യാമറ എന്നിവയും ഇതിന്റെ പ്രത്യേകതളാണ്.

വയര്‍ലെസ് ചാര്‍ജിങ് കാപ്പബിലിറ്റിയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഫോണിന്റെ പുറക് വശത്തായി ഘടിപ്പിച്ചിട്ടുള്ള വയര്‍ലെസ് ചാര്‍ജിങ് കവര്‍ ഉപയോഗിച്ചാണ് ചാര്‍ജിങ്.