[]നോക്കിയയുടെ പുതിയ മോഡല്‍ നോക്കിയ ലൂമിയ 625 വിപണിയിലേക്ക്. 4.7 ഇഞ്ച് എല്‍.ഇ.ഡി സ്‌ക്രീനാണ് ഫോണിനുള്ളത്. 4 ജി കണക്ടിവിറ്റിയാണ് ഫോണിന്റെ പ്രത്യേകത. []

1.2 ജിഎച്ച് സെഡ് ഡ്യുവല്‍ കോഡ് കോര്‍ പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 512 എംബി റാമും 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉണ്ട്.

മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെയായി മെമ്മറി ഉയര്‍ത്താം. 480×800 ആണ് പിക്‌സല്‍ റെസല്യൂഷന്‍.

2000എംഎഎച്ച് ബാറ്ററി ലൈഫാണ് കമ്പനി പ്രദാനം ചെയ്യുന്നത്. സ്മാര്‍ട് ഫോണ്‍ ക്യാമറ തന്നെയാണ് നോക്കിയ ലൂമിയ 625 ലും ഉള്ളത്. നോക്കിയ സിനിമാഗ്രാഫ്, ഒബ്ജക്ടറ്റ് പിക്‌ചേഴ്‌സ് എന്നീ സംവിധാനങ്ങള്‍ ഉണ്ട്.

ഓറഞ്ച്, മഞ്ഞ, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ചൈന, യൂറോപ്, ഏഷ്യാ പെസഫിക്, ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ വിപണിയില്‍ ഫോണ്‍ ലഭ്യമാക്കും.