[]നോക്കിയയുടെ പുതിയ ഫ്‌ളാഗ്‌ഷിപ്പ് സ്മാര്‍ട്‌ഫോണായ നോക്കിയ ലൂമിയ 1020 ഇന്ത്യന്‍ വിപണിയിലെത്തി. ഒക്ടോബര്‍ 11 മുതല്‍ ഫോണ്‍ ലഭ്യമാകും.

ഫോണിന്റെ യഥാര്‍ത്ഥ വില ഒക്ടോബര്‍ പത്തോട് കൂടി മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. പുതിയ നോക്കിയ ലൂമിയ 1020 കറുപ്പ്, വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

നോക്കിയ ലൂമിയ 1020 യ്ക്ക് 4.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ലൂമിയ 920 നും ലൂമിയ 925 നും ഇതേ ഡിസ്‌പ്ലേ സൈസ് തന്നെയായിരിക്കും. 332 PPI ആണ് നോക്കിയ ലൂമിയ1020 യുടെ പിക്‌സല്‍ ഡെന്‍സിറ്റി.

1.5 ജിഎച്ച് സെഡ് ഡ്യുവല്‍ കോഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറും 2 ജി ബി റാമും ഉണ്ട്. വിന്‍ഡോസ് ഫോണ്‍ 8 ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

41 മെഗാപിക്‌സല്‍ ക്യാമറയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും പുറകുവശത്തായി ഇല്യൂമിനേറ്റഡ് ഇമേജ് സെന്‍സറും ഉണ്ട്.

നോക്കിയ പ്രോ ക്യാമറ ആപ്പും സ്മാര്‍ട് ക്യാമറാ മോഡും ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്. മുന്‍ വശത്തെ ക്യാമറ 1.2 മെഗാപിക്‌സലാണ്. 32 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്.