കുറഞ്ഞ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ഗിരീഷ് എ.ഡിയില്‍ നിന്നും ആസ്വദിച്ചിരുന്ന് കാണാന്‍ സാധിക്കുന്ന മറ്റൊരു ചിത്രം കൂടെ ലഭിച്ച സന്തോഷത്തിലാണ് ഇപ്പോള്‍ മലയാള സിനിമാ പ്രേക്ഷകര്‍. 2024ല്‍ പുറത്തിറങ്ങി വലിയ ഹിറ്റടിച്ച പ്രേമലുവിന്റെ ടീമിനൊപ്പം നിവിന്‍ പോളിയും ചേര്‍ന്നപ്പോള്‍ ബെത്ലഹേം കുടുംബ യൂണിറ്റിലൂടെ മറ്റൊരു മികച്ച റോം-കോം ഴോണര്‍ ചിത്രമാണ് മലയാളത്തിന് ലഭിച്ചതെന്ന് ചിത്രം കണ്ടിറങ്ങിയവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
ചിത്രത്തില്‍ ജസ്റ്റിന്‍ എന്ന അങ്കമാലിക്കാരനായാണ് നിവിന്‍ പോളി വേഷമിടുന്നത്. അങ്കമാലിയിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയെ ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രത്തില്‍ ആഷ്‌ലി എന്ന കഥാപാത്രമായാണ് മമിത വേഷമിട്ടത്. ഏജ്-ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന വിധത്തിലാണ് സംവിധായകന്‍ ഗിരീഷ് എ.ഡി ഒരുക്കിയിട്ടുള്ളത്.
റിലീസിന് മുമ്പ് നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട അഭിമുഖത്തില്‍ ബെത്‌ലഹേമിന്റെ കഥ തനിക്ക് സുപരിചിതമാണെന്ന് നിവിന്‍ പോളി പറഞ്ഞിരുന്നു. താന്‍ വളര്‍ന്നുവന്ന സാഹചര്യവുമായി ബന്ധമുള്ളതിനാല്‍ കഥ കേട്ടപ്പോള്‍ പെട്ടെന്ന് കണക്ട് ചെയ്യാന്‍ സാധിച്ചുവെന്ന് പറയുകയാണ് താരം.
‘ഞാന്‍ ജനിച്ചുവളര്‍ന്നത് ഒരു പള്ളിയുടെ മുമ്പിലാണ്. അവിടെ പള്ളിയുടെ മുന്നിലെ റോഡിലെ രണ്ട് സൈഡിനെയും അങ്ങാടി എന്നാണ് വിളിക്കുക. അവിടെ ഇതുപോലെ കുടുംബ യൂണിറ്റുണ്ട്. കുടുംബ യൂണിറ്റില്‍ ഇതുപോലെ ഓരോ ചേട്ടന്മാരുണ്ട്. അവരെല്ലാവരും ഇതിന്റെ എല്ലാ പരിപാടിയിലും വളരെയധികം ആക്ടീവാണ്. കഥ വായിക്കുമ്പോള്‍ ഇവരുടെ മുഖവും പഴയ കാലവുമെല്ലാമാണ് ഓര്‍മ വരുന്നത്. പള്ളിയുടെ പരിപാടികളും നമ്മള്‍ കുരിശെടുക്കാന്‍ പോയി തിരിച്ച് വരുന്നതും തുടങ്ങി ഒരുപാട് ആക്ടിവിറ്റീസുണ്ട്.
ഭക്ഷണം വിളമ്പുന്നത് മുതല്‍ പള്ളിയിലെ ഓരോ പരിപാടിയ്ക്കും പിള്ളേരാണ് ഉണ്ടാകുക. അതുകൊണ്ട് തന്നെ ഭയങ്കര റിലേറ്റബിള്‍ സെറ്റിങ്ങ് ആയിരുന്നു ഈ സിനിമ. അതിനാല്‍ തന്നെ നമുക്ക് പെട്ടെന്ന് കണക്ടാവും. നാട്ടിലെ ചേട്ടനും ചേട്ടന്റെ കൂടെയുള്ള പിള്ളേരും അവരുടെ ചെറിയ പരിപാടികളുമെല്ലാം നടത്തുന്ന ഒരു ഗ്യാങ് എല്ലായിടത്തുമുണ്ട്. അത്ര റിലേറ്റബിള്‍ ആയിട്ടാണ് എഴുതിയിരിക്കുന്നത്,’ നിവിന്‍ പറഞ്ഞു.
Content Highlight: Nivin Pauly talks about how relatable is Bethlehem Kudumba unit movie for him
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.