മലയാളികൾക്ക് മാത്രമല്ല തമിഴ് സിനിമാപ്രേമികൾക്കും പ്രിയങ്കരിയായ അഭിനേത്രിയാണ് നിമിഷ സജയൻ . മലയാളം, തമിഴ്, മറാത്തി, ഹിന്ദി എന്നിങ്ങനെ ഒട്ടു മിക്ക ഭാഷായിലെ സിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിമിഷ തമിഴിൽ അഭിനയിച്ച നാല് സിനിമകളും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയവയായിരുന്നു.
വളരെ സെലക്‌ടീവായി അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുന്ന നിമിഷയുടെ ഏറ്റവും ഒടുവിലത്തെ സിനിമയായ ‘ഡി.എൻ.എ’യും ഹിറ്റ് പട്ടികയിലാണ്.
ഇപ്പോളിതാ ഡി.എൻ.എ ചിത്രത്തിലെ ദിവ്യ എന്ന കഥാപാത്രത്തിന് കിട്ടിയ അംഗീകാരത്തെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ. ചിത്രത്തിലെ ദിവ്യ എന്ന കഥാപാത്രം പലർക്കും ‘വീട്ടിലെ ഒരു പെണ്ണ്’ എന്ന പ്രതീതി ഉണ്ടാക്കിയെടുത്തു എന്നാണ് താരം പറയുന്നത്.
‘ഡി.എൻ.എ എന്ന ചിത്രത്തിന് നല്ല റെസ്പോൺസാണ് കിട്ടിയത്. അതിൽ ഞാൻ സന്തുഷ്ടയാണ്. എന്റെ കഥാപാത്രവും ഞാൻ അഭിനയിക്കുന്ന സിനിമയുടെ കഥയും പ്രേക്ഷകരുമായി കണക്‌ട് ആവണം എന്നു കരുതിയാണ് ഞാൻ ഓരോ സിനിമയും കമിറ്റ് ചെയ്യുന്നത്.
കഥയും കഥാപാത്രവും നന്നയിരിക്കണം. സിനിമയിലെ ഇമോഷൻസ് ഓഡിയന്സിന് കണക്ട് ആവണം ഡി. എൻ. എ സിനിമ കണ്ട പലരും ദിവ്യ എന്ന കഥാപാത്രം ‘ ഞങ്ങളുടെ വീട്ടിലെ പെണ്ണാണെന്ന് തോന്നി’ എന്ന് പറഞ്ഞു. അത്തരം ക്യാരക്ടർ കിട്ടിയാൽ ഞാൻ ഒഴിവാക്കുകയേ ഇല്ല,’ നിമിഷ സജയൻ പറഞ്ഞു.
ഒട്ടേറെ ഭാഷകളിൽ താൻ അഭിനയിക്കുന്നുണ്ടെന്നും എല്ലാ ഭാഷയും കംഫർട്ടബിൾ തന്നെയാണെന്നും താരം പറഞ്ഞു. നല്ല സിനിമകളിൽ ഒരു ഭാഗമായിരിക്കണം എന്നാണ് തൻ്റെ ആഗ്രഹമെന്നും അത് ഏത് ഭാഷയാണെങ്കിലും പ്രശ്‌നമില്ലെന്നും നിമിഷ കൂട്ടിച്ചേർത്തു.
ഡി.എൻ.എ, Photo: JioHotstar
അഥർവ നായക വേഷത്തിലെത്തിയ ചിത്രത്തിൽ ദിവ്യ എന്ന കഥാപാത്രമായാണ് നിമിഷ എത്തിയത്. നെൽസൺ വെങ്കടേഷൻ സംവിധാനം ചെയ്‌ത ചിത്രം 2025 ജൂണിലാണ് തിയേറ്ററുകളിലെത്തിയത്.
തമിഴിലും മലയാളത്തിലും സജീവമാകുന്ന താരം അശോക് സെൽവനൊപ്പം ഒരു പുതിയ പ്രോജക്‌ടിലും ഭാഗമാകുന്നുണ്ട്. നവാഗതനായ മണികണ്ഠ ആനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പുതിയ റിപ്പോർട്ടുകൾ ഒന്നും പുറത്ത് വന്നിട്ടില്ല.
Content Highlight: Nimisha Sajayan talks about her character in the movie DNA.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.