എന്നെ എപ്പോഴും ഉപദ്രവിക്കുന്ന ആള്‍, കംപ്ലീറ്റ് ആക്ടര്‍ അദ്ദേഹമാണ്: മോഹൻലാൽ
Entertainment
എന്നെ എപ്പോഴും ഉപദ്രവിക്കുന്ന ആള്‍, കംപ്ലീറ്റ് ആക്ടര്‍ അദ്ദേഹമാണ്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th May 2025, 6:33 pm

മലയാളികൾക്ക് ഇപ്പോഴും വളരെ ഇഷ്ടപ്പെട്ട കോമ്പോയാണ് മോഹൻലാലും ജഗതി ശ്രീകുമാറും. ഇവർ തമ്മിലഭിനയിച്ച സിനിമകളിലെ കോമഡി എപ്പോൾ കണ്ടാലും മലയാളികൾ പൊട്ടിച്ചിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. മിന്നാരം, യോദ്ധ, കിലുക്കം എന്നീ ചിത്രങ്ങൾ അതിന് ഉദാഹരണം മാത്രമാണ്.

ഇപ്പോൾ ജഗതി ശ്രീകുമാറിനെക്കുറിച്ച് സംസാരിച്ച മോഹന്‍ലാലിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. അമൃത ടി.വിയിലെ ലാല്‍സലാം എന്ന പരിപാടിയിലാണ് മോഹന്‍ലാല്‍ ജഗതിയെക്കുറിച്ച് സംസാരിച്ചത്.

എല്ലാവരും ജഗതി ശ്രീകുമാറിനെ മിസ് ചെയ്യുന്നുവെന്നും ഒരു ടോം ആന്റ് ജെറി പോലെയാണ് യോദ്ധ സിനിമ കാണേണ്ടതെന്നും മോഹന്‍ലാല്‍ പറയുന്നു.

ജഗതി ശ്രീകുമാറിനൊപ്പമുള്ള സിനിമകളെല്ലാം ടോം ആന്റ് ജെറി പോലെയാണെന്നും സിനിമയില്‍ അദ്ദേഹത്തിനെ എപ്പോഴും ഉപദ്രവിക്കുന്ന ആളാണ് താനെന്നും അല്ലെങ്കില്‍ തന്നെ എപ്പോഴും ഉപദ്രവിക്കുന്ന ആളാണ് ജഗതി ശ്രീകുമാറെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സിനിമകളില്‍ പറ്റുന്ന മണ്ടത്തരങ്ങള്‍ വലിയ കോമഡിയാണെന്നും കോമഡിയുടെ ഏറ്റവും വലിയ ഒരാളായിരുന്നു ജഗതിയെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ശരീരം കൊണ്ടും മനസ് കൊണ്ടുമൊക്കെ അഭിനയിക്കുന്ന ഒരാളാണ് ജഗതിയെന്നും ഒരു കംപ്ലീറ്റ് ആക്ടര്‍ ജഗതി ശ്രീകുമാറാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘എല്ലാവരും അദ്ദേഹത്തിനെ മിസ് ചെയ്യുന്നു. ഒരു ടോം ആന്റ് ജെറി പോലെയാണ് യോദ്ധ സിനിമ കാണേണ്ടത്. അദ്ദേഹത്തിനോടൊപ്പമുള്ള എന്റെ ഒരുപാട് സിനിമകള്‍ ഒരു ടോം ആന്റ് ജെറി പോലെയാണ്. അദ്ദേഹത്തിനെ എപ്പോഴും ഉപദ്രവിക്കുന്ന ആള്‍.

അല്ലെങ്കില്‍ എന്നെ എപ്പോഴും ഉപദ്രവിക്കുന്ന ആള്‍. അതില്‍ പറ്റുന്ന മണ്ടത്തരങ്ങള്‍ വലിയ കോമഡിയാണ്. കോമഡിയുടെ ഏറ്റവും വലിയ ഒരാളായിരുന്നു അദ്ദേഹം. ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം. ഒരു കംപ്ലീറ്റ് ആക്ടര്‍ അദ്ദേഹമാണ്,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: My films with him are like a Tom and Jerry says Mohanlal