ചെന്നൈ സൂപ്പര്‍ കിങ്‌സിന് സന്തോഷവാര്‍ത്ത. ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി പരിക്കേറ്റ് പുറത്തായ സൂപ്പര്‍ താരം എം.എസ്. ധോണിയും ഡെവേള്‍ഡ് ബ്രെവിസും തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കില്‍ നിന്ന് ഇരുവരും പൂര്‍ണ ഫിറ്റ്‌നസിലേക്ക് എത്തുന്നതായി എക്‌സപ്രസ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയ ചെന്നൈ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുമ്പോള്‍ ധോണിയുടെയും ബ്രെവിസിന്റെയും വരവ് വലിയ ഊര്‍ജം നല്‍കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
വരും ദിവസങ്ങളില്‍ ധോണി ഫിറ്റ്‌നസ് ടെസ്റ്റ് നടത്താന്‍ സാധ്യതയുണ്ടെന്നും അതില്‍ വിജയിച്ചാല്‍ അദ്ദേഹം ചെപ്പോക്കില്‍ ദല്‍ഹിക്കെതിരെ കളത്തിലിറങ്ങുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പരിശീലന ക്യാമ്പിനിടെ കാലിന് പരിക്കേറ്റ ധോണി ഇതുവരെ ഐ.പി.എല്ലില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല.
എം.എസ്. ധോണി
44 കാരനായ ധോണി എവേയ് മത്സരങ്ങള്‍ക്കും ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല. പ്രോട്ടോക്കോളുകള്‍ കാരണം മത്സര ദിവസങ്ങളില്‍ അദ്ദേഹം സ്റ്റേഡിയത്തിലേക്ക് പോയിട്ടില്ല.
MS DHONI AND DEWALD BREVIS RETURN..!!!
– MS and Brevis attending near full fitness ahead of the Delhi Capitals match. (Express Sports). pic.twitter.com/JOIYyUndNI
— Mufaddal Vohra (@mufaddal_vohra) April 7, 2026
അതേസമയം പ്രോട്ടിയാസ് സൂപ്പര്‍ താരവും കളി മാറ്റിമറയ്ക്കാന്‍ കെല്‍പ്പുള്ള ബാറ്ററുമായ ഡെവാല്‍ഡ് ബ്രെവിസ് തിരിച്ചെത്തുമെന്ന് നേരത്തെ ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് പറഞ്ഞിരുന്നു. നിലവില്‍ 100 ശതമാനം ഫിറ്റല്ലാത്തതിനാലാണ് താരം കളത്തിലിറങ്ങാത്തത്.
ഡെവേള്‍ഡ് ബ്രെവിസ്
‘അടുത്ത മത്സരത്തിന് അദ്ദേഹം (ബ്രെവിസ്) ശരിയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അടുത്ത മത്സരത്തിന് ഞങ്ങള്‍ക്ക് അഞ്ച് ദിവസമുണ്ട്. ഈ അടുത്ത അഞ്ച് ദിവസങ്ങള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ പോകും, അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ഫ്‌ളെമിങ് പറഞ്ഞു.
നിലവില്‍ ഐ.പി.എല്ലില്‍ മോശം പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് കാഴ്ചവെക്കുന്നത്. ആദ്യത്തെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ പോയിന്റ് ടേബിളില്‍ അവസാനമാണുള്ളത്. ടോപ് ഓര്‍ഡര്‍, മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ തിളങ്ങാത്തതും ക്യാപ്റ്റന്‍സിയിലെ പരാജയവും ചെന്നൈയെ വേട്ടയാടുന്നുണ്ട്. ശക്തമല്ലാത്ത ബൗളിങ് നിരയും ടീമിന് തിരിച്ചടിയാണ് സമ്മാനിച്ചത്.
Content Highlight: MS Dhoni and Dewald Brevis likely to join Chennai team
