എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രം ആ സിനിമയിലേത്; ഇനിയും വരാനിരിക്കുന്ന കഥാപാത്രം പ്രിയപ്പെട്ടത്: മോഹൻലാൽ
Entertainment
എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രം ആ സിനിമയിലേത്; ഇനിയും വരാനിരിക്കുന്ന കഥാപാത്രം പ്രിയപ്പെട്ടത്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th May 2025, 6:03 pm

നാല് പതിറ്റാണ്ടുകളായി സിനിമാരംഗത്ത് സജീവമാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും, രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി അദ്ദേഹത്തെ ആദരിച്ചു. ഇപ്പോൾ തനിക്ക് ഏറെ ഇഷ്ടം തോന്നിയ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.

 

ഇഷ്ടം തോന്നിയ കഥാപാത്രം മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയാണെന്നും വളരെ വിചിത്രനായ ഒരാളായിരുന്നു ഡോക്ടർ സണ്ണിയെന്നും മോഹൻലാൽ പറയുന്നു. കിരീടത്തിലെ സേതുമാധവനും പ്രിയപ്പെട്ട കഥാപാത്രമാണെന്നും അതുപോലുള്ള കഥാപാത്രങ്ങളെ പിന്നീടും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് കൂടി ഇഷ്ടപ്പെട്ട കഥാപാത്രങ്ങളോട് നമുക്കും പ്രത്യേക ഇഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും വരാനിരിക്കുന്ന കഥാപാത്രമാണ് തനിക്ക് പ്രിയപ്പെട്ടതെന്നും വെല്ലുവിളി ഉയർത്തുന്ന പല കഥാപാത്രങ്ങളേയും കുറിച്ച് പലരും പറയുന്നുണ്ടെന്നും മോഹൻലാൽ പറയുന്നു. അതിനെക്കുറിച്ച് കേൾക്കുമ്പോൾ തനിക്ക് എക്സൈറ്റ്മെൻ്റ് ഉണ്ടാകാറുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. (മോഹൻലാൽ 2015ൽ സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിച്ചത്).

‘ഇഷ്ടം തോന്നിയ ഒരാൾ മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയാണ്. വളരെ വിചിത്രനായ ഒരാൾ. പിന്നെ കിരീടത്തിലെ സേതുമാധവൻ. അതുപോലുള്ള കഥാപാത്രങ്ങളെ പിന്നീടും അവതരിപ്പിച്ചിട്ടുണ്ടാവാം. എന്നാൽ കാണുന്നവർക്ക് കൂടി ഇഷ്ടമായ കഥാപാത്രങ്ങളോട് നമുക്കും പ്രത്യേക ഇഷ്ടമുണ്ടാവും.

ദൃശ്യം, വാനപ്രസ്ഥം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ. അങ്ങനെ ഇഷ്ടമുള്ളവ വേറെയും കുറേയുണ്ട്. പക്ഷേ, ‘ഇനിയും വരാനിരിക്കുന്ന കഥാപാത്രം’ ആണ് പ്രിയപ്പെട്ട കഥാപാത്രം. അങ്ങനെ വലിയ സാധ്യതകളുള്ള, വെല്ലുവിളി ഉയർത്തുന്ന പല കഥാപാത്രങ്ങളേയും കുറിച്ച് പലരും പറയുന്നുണ്ട്. അതിനെക്കുറിച്ച് കേൾക്കുമ്പോൾ എനിക്ക് എക്സൈറ്റ്മെൻ്റുണ്ട്,’ മോഹൻലാൽ പറഞ്ഞു.

Content Highlight: Mohanlal Talking about His favorite Character