1976ൽ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെ സിനിമാ കരയർ ആരംഭിച്ച നടനാണ് മണിയൻപിള്ള രാജു. മോഹൻലാലുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നൊരാൾ കൂടിയാണ് അദ്ദേഹം. മോഹൻലാലിൻ്റെ നിരവധി ചിത്രങ്ങളിൽ രാജു വേഷമിട്ടിട്ടുണ്ട്. മോഹൻലാലിൻ്റെ ഏറ്റവും പുതിയ ചിത്രമായ തുടരുമിലും ഒരു പ്രധാനകഥാപാത്രം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെപ്പറ്റി സംസാരിക്കുകയാണ് മണിയൻപിള്ള രാജു.
താൻ പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് കുറച്ച് കുട്ടികൾ വീട്ടിൽ വന്നതെന്നും നാടകം അഭിനയിക്കണമെന്ന് പറഞ്ഞതെന്നും മണിയൻപിള്ള രാജു പറയുന്നു. തൻ്റെ വീട്ടിൽ വെച്ചിട്ടാണ് ആ കുട്ടികളെ നാടകം പഠിപ്പിച്ചതെന്നും എല്ലാവർക്കും മേക്ക്അപ് ചെയ്തതും താൻ തന്നെയാണെന്നും രാജു പറഞ്ഞു. നാടകം യൂത്ത് ഫെസ്റ്റിവലിന് വേണ്ടിയായിരുന്നെന്നും അന്ന് ആ നാടകത്തിന് ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടിയത് മോഹൻലാലിനാണെന്നും അദ്ദേഹം പറയുന്നു.
തൻ്റെ കൈപ്പുണ്യവും ഐശ്വര്യവും കാരണമാണ് മോഹൻലാൽ ഇങ്ങനെ ആയതെന്ന് ലാൽ എപ്പോഴും പറയാറുണ്ടെന്നും എന്നാൽ അങ്ങനെയാണെങ്കിൽ നാടകത്തിലോ, സീരിയലിലോ വന്നില്ലെന്നും മണിയൻപിള്ള പറയുന്നു. മോഹൻലാൽ ദൈവത്തിൻ്റെ ഗിഫ്റ്റഡ് ആക്ടറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രേഖാ മേനോനുമായി സംസാരിക്കുകയായിരുന്നു മണിയൻപിള്ള രാജു.
‘ഞാൻ പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് കുറച്ച് കുട്ടികൾ വീട്ടിൽ വന്നു ഞങ്ങൾക്കൊരു നാടകം അഭിനയിക്കണം എന്ന് പറഞ്ഞത്. എൻറെ വീട്ടിൽ വെച്ചിട്ടാണ് കുട്ടികളെ നാടകം പഠിപ്പിച്ചത്. എല്ലാവർക്കും മേക്ക്അപ് ചെയ്തതും ഞാൻ തന്നെയാണ്. യൂത്ത് ഫെസ്റ്റിവലാണ്.
നാടകത്തിന്റെ അനൗൺസ്മെൻറ് വന്നപ്പോഴേക്കും ബെസ്റ്റ് ആക്ടർ മോഹൻലാൽ എന്ന്. മോഹൻലാൽ അഭിനയിക്കുന്നത് 90 വയസ് ആയിട്ടുള്ള ആളായിട്ടാണ് അന്ന്.
മോഹൻലാൽ ഇപ്പോഴും പറയും ‘രാജുച്ചേട്ടൻ്റെ കൈപ്പുണ്യം ആണ്, ഐശ്വര്യം ഞാൻ ഇങ്ങനെ ആയതിനുള്ള കാരണം’ എന്നും. ഞാൻ പറഞ്ഞു ഒരിക്കലും അല്ല അങ്ങനെയാണെങ്കിൽ ബാക്കിയുള്ള ആളുകൾ നാടകത്തിലോ, സീരിയലിലോ പോലും വന്നില്ലല്ലോ മോഹൻലാൽ ദൈവത്തിൻ്റെ ഗിഫ്റ്റഡ് ആക്ടറാണ്,’ മണിയൻപിള്ള രാജു പറയുന്നു.
Content Highlight: Mohanlal is a God Gifted actor says Maniyanpilla Raju