സോച്ചി, റഷ്യ: ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബ്രസീല്‍ ടീമിനെ നയിക്കുക പ്രതിരോധനിര താരം മിറാന്‍ഡ.
ഒരോ മത്സരത്തിലും ക്യാപ്റ്റനെ മാറ്റുക എന്ന ബ്രസീല്‍ കോച്ച് ടിറ്റെയുടെ പോളിസി പ്രകാരമാണ് ബെല്‍ജിയത്തിനെതിരെ ക്യാപ്റ്റനെ മാറ്റാനുള്ള കാരണം.
ALSO READ: ബ്രസീല്‍ ക്വാര്‍ട്ടര്‍ കടക്കുമോ? ബി.ബി.സിയുടെ ഫുട്ബോള്‍ എക്സ്പേര്‍ട്ട് പ്രവചിക്കുന്നു
ആദ്യ മത്സരത്തില്‍ ബ്രസീലിനെ നയിച്ചത് പ്രതിരോധ നിര താരം മാര്‍സലോ ആയിരുന്നു. പിന്നീട് മാര്‍സലോ പരിക്കേറ്റ് പുറത്തുപോയ ശേഷമുള്ള മത്സരങ്ങളില്‍ തിയാഗോ സില്‍വയാണ് ബ്രസീലിനെ നയിച്ചത്. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്റെ പ്രതിരോധനിര താരമാണ് 33കാരനായ
മിറാന്‍ഡ.
ALSO READ: പലതും തുറന്നുപറയാനുണ്ട്; മലയാളത്തില്‍ അവസരം കുറയുന്നതിന്റെ കാരണം വെളിപ്പെടുത്തി രമ്യാ നമ്പീശന്‍
വെള്ളിയാഴ്ചയാണ് ബെല്‍ ജിയത്തിനെതിരെ ഉള്ള ബ്രസീലിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. വിജയിക്കുന്നവര്‍ സെമി ഫൈനലില്‍ ഉറുഗ്വേ ഫ്രാന്‍സ് മത്സരവിജയിയെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ മെക്‌സിക്കോയെയാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ബ്രസീല്‍.
