റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ നാളെ തുടങ്ങുകയാണ്. ഇതിനകം വലിയ അട്ടിമറികള്‍ കണ്ട ഈ ലോകകപ്പിന്റെ സെമിയിലേക്ക് കടക്കുക ആരൊക്കെയാവുമെന്നതു സംബന്ധിച്ചുള്ള പ്രചവനങ്ങളും ആരംഭിച്ചുകഴിഞ്ഞു.

ജൂലൈ ആറിനും ഏഴിനുമായി നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ഫലം പ്രവചിക്കുകയാണ് ബി.ബി.സി സ്പോര്‍ട്ടിന്റെ ഫുട്ബോള്‍ എക്സ്പേര്‍ട്ടും മുന്‍ ലിവര്‍ പൂള്‍ താരവുമായ മാര്‍ക്ക് ലോറന്‍സണ്‍.

നാളെ നടക്കാനിരിക്കുന്ന ഉറൂഗ്വ- ഫ്രാന്‍സ് മത്സരത്തില്‍ വിജയം ഫ്രാന്‍സിനൊപ്പമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. 0-1 ഗോളിന് ഫ്രാന്‍സ് മത്സരം വിജയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.


Also Read:ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണം: ഷമ്മി തിലകന്‍


മലയാളി ഫുട്ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്ന ബ്രസീല്‍-ബെല്‍ജിയം മത്സരത്തില്‍ വിജയം ബ്രസീലിനൊപ്പമായിരിക്കുമെന്നാണ് ലോറന്‍സണ്‍ പ്രവചിക്കുന്നത്. ബെല്‍ജിയത്തിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബ്രസീല്‍ വിജയം നേടുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.

സ്വീഡന്‍-ഇംഗ്ലണ്ട് മത്സരത്തില്‍ 0-2 ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ജയിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ആതിഥേയരായ റഷ്യ ക്വാര്‍ട്ടര്‍ കടക്കില്ലെന്നും ലോറന്‍സണ്‍ പറയുന്നു. ക്രൊയേഷ്യയോട് ഒരു ഗോളിന് റഷ്യ അടിയറവു പറയുമെന്നാണ് അദ്ദേഹത്തിന്റെ പ്രചവനം.

നേരത്തെ ആദ്യ നോക്കൗട്ട് സ്റ്റേജിലെത്തുന്ന ടീമിനെയും ലോറന്‍സണ്‍ പ്രവചിച്ചിരുന്നു. ബ്രസീലിന്റെയും ഇംഗ്ലണ്ടിന്റെയും കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രവചനം തെറ്റിയത്. ഇവര്‍ ക്വാര്‍ട്ടറില്‍ പുറത്താകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രചവനം.


Also Read:“ഈ പടര്‍ച്ച ഒരു അര്‍ബുദമാണ്; ഇവരെ ഉയര്‍ത്തിയവര്‍ക്ക് ഇത് തിരിച്ചറിയാനാകും”: ചിന്ത ജെറോമിനെ വിമര്‍ശിച്ച് സീന ഭാസ്‌കര്‍


നിസ്‌നി നോവ്‌ഗൊരോഡ് സ്റ്റേഡിയത്തില്‍ ജൂലൈ ആറിന് വെള്ളിയാഴ്ച അര്‍ജന്റീനയെ തോല്‍പ്പിച്ചെത്തിയ ഫ്രാന്‍സും പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചെത്തിയ ഉറുഗ്വയും തമ്മിലുള്ള മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ ഫിക്‌സ്ചര്‍ ആരംഭിക്കുന്നത്. 7.30, 11.30 തന്നെയാണ് മത്സരങ്ങളുടെ സമയം.

ഇതേ ദിവസം 11.30നുള്ള രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയെ തോല്‍പ്പിച്ച ബ്രസീലും ലോകകപ്പിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നില്‍ ജപ്പാനെ കീഴടക്കിയ ബെല്‍ജിയവും തമ്മില്‍ മാറ്റുരയ്ക്കും. ടൂര്‍ണമെന്റിലെ ഏറ്റവും വാശിയേറിയ മത്സരമാകും ഇത് എന്നാണ് ആരാധകരുടെ പ്രതീക്ഷ.


Also Read:നീ വെറും പെണ്ണാണ്. വെറും പെണ്ണ്”; ഞാന്‍ എഴുതിയ തിരക്കഥകളിലെ സ്ത്രീവിരുദ്ധമായ എല്ലാ വാക്കുകളിലും ഖേദിക്കുന്നു: രഞ്ജി പണിക്കര്‍


ജൂലൈ ഏഴിന് ശനിയാഴ്ചയാണ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ ജയിച്ച സ്വീഡനും കൊളംബിയയെ തോല്‍പ്പിച്ച ഇംഗ്ലണ്ടും ശക്തി പരീക്ഷിക്കുമ്പോള്‍ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ റഷ്യ ക്രൊയേഷ്യയെ നേരിടും. ഫേവറൈറ്റുകളായ സ്‌പെയിനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചാണ് റഷ്യ അവസാന എട്ടില്‍ പോരിനിറങ്ങുന്നത്. അതേസമയം, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ എത്തുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയിക്കുന്നവര്‍ ജൂലൈ പത്തിന് ചൊവ്വാഴ്ചയും 11 ബുധനാഴ്ചയും നടക്കുന്ന സെമി ഫൈനലിലെത്തും. ജൂലൈ 15ന് ലുസ്‌നിക്ക് സ്റ്റേഡിയത്തിലാണ് പുതിയ ചാമ്പ്യന്മാരെ നിര്‍ണ്ണയിക്കുന്ന കലാശപ്പോരാട്ടം.