മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് മീന. ബാലതാരമായി സിനിമയിലേക്കെത്തിയ നടി ഇതുവരെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് മീന. ബാലതാരമായി സിനിമയിലേക്കെത്തിയ നടി ഇതുവരെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു മീനയുടെ ആദ്യ ചിത്രം. കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച നടി 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ മീന മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.
തനിക്ക് ചെയ്യാന്‍ കഴിയാതെ പോയ ഒരുപാട് സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും ആ സിനിമകളൊക്കെ വന്‍ വിജയമായിട്ടുണ്ടെന്നും പറയുകയാണ് മീന. മലയാളത്തില്‍ ഹരികൃഷ്ണന്‍സ്, തമിഴില്‍ പടയപ്പ, തേവര്‍മകന്‍ എന്നീ സിനിമകള്‍ അത്തരത്തില്‍ ചെയ്യാന്‍ കഴിയാതെ പോയ സിനിമകള്‍ ആണെന്നും നടി പറയുന്നു.
ഒരുപാട് നല്ല സിനിമകള്‍ ചെയ്തുവെങ്കിലും ചെയ്യാന്‍ കഴിയാതെ പോയ സിനിമകള്‍ ഉണ്ടായിട്ടില്ലേ എന്ന ചോദ്യത്തിന് നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കുകയായിരുന്നു നടി. ആ സിനിമകള്‍ തനിക്ക് വന്ന നല്ല ഓഫറുകളായിരുന്നെന്നും പക്ഷെ ഡേറ്റ് കിട്ടാത്തത് കൊണ്ടായിരുന്നു പോകാന്‍ കഴിയാതിരുന്നതെന്നും മീന പറഞ്ഞു.
‘അത്തരത്തില്‍ ചെയ്യാന്‍ കഴിയാതെ പോയ ഒരുപാട് സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ആ സിനിമകളൊക്കെ വന്‍ വിജയവുമായിട്ടുണ്ട്. മലയാളത്തില്‍ ഹരികൃഷ്ണന്‍സ്, തമിഴില്‍ പടയപ്പ, തേവര്‍മകന്‍.
അതെല്ലാം തന്നെ എനിക്ക് വന്ന നല്ല ഓഫറുകളായിരുന്നു. പക്ഷെ പല സിനിമകള്‍ക്കും ഡേറ്റ് കിട്ടാത്തത് കൊണ്ടായിരുന്നു പോകാന്‍ കഴിയാതിരുന്നത്. പിന്നെ നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ പറ്റില്ലല്ലോ,’ മീന പറഞ്ഞു.
Content Highlight: Meena Talks About Harikrishnans Movie