മാരുതിയുടെ ആള്‍ട്ടോ കെ10;സവിശേഷതകള്‍ അറിയാം
DWheel
മാരുതിയുടെ ആള്‍ട്ടോ കെ10;സവിശേഷതകള്‍ അറിയാം
ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 8:51 pm
നിലവിലെ മോഡലിനെക്കാള്‍ കൂടുതല്‍ നീളവും വീതിയും ഉയരവും പുതിയ പതിപ്പിനുണ്ട്. വലിയ ടയറുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ മുതലായ വിശേഷങ്ങളെല്ലാം പുത്തന്‍ ആള്‍ട്ടോയില്‍ ഉണ്ട്

 

വിപണിയില്‍ റെനോ ക്വിഡ് 1.0, ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ മോഡലുകളോട് പിടിച്ചുനില്‍ക്കാന്‍ സുരക്ഷാ സംവിധാനങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് മാരുതി ആള്‍ട്ടോ K10 വിപണിയിലേയ്ക്ക് എത്തുന്നത്.

ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം ചട്ടങ്ങള്‍ പ്രകാരം ആള്‍ട്ടോ K10 ഹാച്ച്ബാക്കിനെ കമ്പനി പുതുക്കിയിട്ടുണ്ട്. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, സ്പീഡ് മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയാണ് പുതിയതായി കെ 10ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ സംവിധാനങ്ങള്‍.

സുരക്ഷ സംവിധാനങ്ങളല്ലാതെ മാരുതി ആള്‍ട്ടോ K10-ന് മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടിയില്ല. വിപണിയില്‍ റെനോ ക്വിഡ് 1.0, ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ മോഡലുകളുമായാണ് മാരുതി ആള്‍ട്ടോ K10 -ന്റെ മത്സരം. 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പുതിയ ആള്‍ട്ടോ K10 മോഡലുകളിലും തുടരും. എഞ്ചിന്‍ 67 bhp കരുത്തും 90 Nm torque ഉം പരമാവധി കുറിക്കും. 24.07 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കാറില്‍ മാരുതിയുടെ വാഗ്ദാനം.

നിലവിലെ മോഡലിനെക്കാള്‍ കൂടുതല്‍ നീളവും വീതിയും ഉയരവും പുതിയ പതിപ്പിനുണ്ട്. വലിയ ടയറുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ മുതലായ വിശേഷങ്ങളെല്ലാം പുത്തന്‍ ആള്‍ട്ടോയില്‍ ഉണ്ട്. ഇതോടെ കാറിന്റെ വിലയും ഉയരും. 3.66 ലക്ഷം രൂപ മുതലാണ് പുതിയ ആള്‍ട്ടോ വില. അധിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുങ്ങുന്നതിനെ തുടര്‍ന്ന് പതിനായിരം രൂപയുടെ വിലവര്‍ധനവാണ് ആള്‍ട്ടോയ്ക്ക് ഉണ്ടായിരിക്കുന്നത്