[]മുംബൈ: സോഷ്യല്‍ സൈറ്റുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന “മാപ്പിങ്” വര്‍ദ്ധിച്ചതായി ഐ.ടി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമൊന്നും ആളുകള്‍ സുരക്ഷിതരല്ലെന്നാണ് ഇവര്‍ പറയുന്നത്.
ലോഗിന്‍ ചെയ്യാതെ വെബ്‌സൈറ്റുകളില്‍ കയറിയിറങ്ങുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ സംഭവിക്കുന്നതെന്ന് ഇഗ്നിറ്റി ഡിജിറ്റല്‍ സര്‍വീസസ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അതുല്‍ ഹെഗ്‌ഡെ പറയുന്നു.
ലോഗിന്‍ ചെയ്യാതെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് സുരക്ഷിതമല്ല. അങ്ങനെ വരുമ്പോള്‍ എത്ര നേരം സെര്‍ച്ച് ചെയ്തുവെന്നും എന്തെല്ലാമാണ് നോക്കിയതെന്നും പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കും- അതുല്‍ ഹെഗ്‌ഡെ പറയുന്നു.
ഇന്ത്യയില്‍ “മാപ്പിങ്” നേരത്തേ തന്നെ സജീവമായിരുന്നെങ്കിലും ഇപ്പോള്‍ ക്രമാതീതമായ തോതില്‍ അത് വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഐ.ടി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മെയിലുകളുടേയും ബ്ലോഗുകളുടേയും കാര്യത്തില്‍ ഇത് അത്ര പ്രശ്‌നമല്ലെന്നും എങ്കിലും പലപ്പോഴും മെയിലുകള്‍ വരെ സ്‌കാന്‍ ചെയ്യപ്പെടുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
