ലാലിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും എന്ന് ഞാൻ പറഞ്ഞു, എന്നാൽ ലാലിൻ്റെ മറുപടി ഇങ്ങനെ: മണിയൻപിള്ള രാജു
Entertainment
ലാലിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും എന്ന് ഞാൻ പറഞ്ഞു, എന്നാൽ ലാലിൻ്റെ മറുപടി ഇങ്ങനെ: മണിയൻപിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th May 2025, 9:39 pm

മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് മണിയൻപിള്ള രാജു. ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് ആദ്യമായി നായകനായി അഭിനയിച്ച സിനിമ. 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. മോഹൻലാലിൻ്റെ കൂടെയും നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു.

മോഹന്‍ലാലിനെ താന്‍ ദിവസവും വിളിക്കുകയും തമാശ പറയുകയും ചെയ്യാറുണ്ടെന്നും സിനിമ റിലീസ് ആകുന്നതിന് മുമ്പ് താന്‍ ഒരിക്കല്‍ വിളിച്ചപ്പോള്‍ ലാലിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും എന്നു പറഞ്ഞുവെന്നും അപ്പോള്‍ താന്‍ എവിടെയും പോയില്ലെന്ന് പറഞ്ഞുവെന്നും പറയുകയാണ് മണിയന്‍പിള്ള രാജു.

താന്‍ സത്യന്‍ അന്തിക്കാടിന്റെ പടത്തില്‍ അഭിനയിക്കുകയാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും അത്തരം കാര്യം പോലും തമാശക്കാണ് മോഹന്‍ലാല്‍ എടുക്കുന്നതെന്നും മണിയന്‍പിള്ള രാജു വ്യക്തമാക്കി.

മുണ്ട് ഉടുക്കുന്നതും മടക്കിക്കുത്തുന്നതും സ്റ്റൈലാണെവന്നും അത്തരം സിനിമകള്‍ വന്നിട്ട് ഒരുപാട് നാളായെന്നും മോഹന്‍ലാലിന്റെ ശക്തമായ കഥാപാത്രമാണ തുടരും സിനിമയിലേതെന്നും മണിയന്‍ പിള്ള രാജു കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

‘മോഹന്‍ലാലിനെ ഞാന്‍ ദിവസവും വിളിക്കുകയും തമാശ പറയുകയും ഒക്കെ ചെയ്യാറുണ്ട്. ഇടക്ക് ഒരു ദിവസം വിളിച്ചു. സിനിമ റിലീസിന് മുമ്പാണ്. പടം ലാലിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും എന്നു പറഞ്ഞു. അപ്പോള്‍ പുള്ളി എന്നോട് പറഞ്ഞു ‘അതിന് ഞാന്‍ എവിടെ പോയി? പൂനെയിൽ ഷൂട്ടിങ്ങിലാണ്. സത്യന്‍ അന്തിക്കാടിന്റെ പടത്തില്‍’ എന്ന്.

ആ കാര്യം പോലും തമാശക്ക് എടുക്കുന്ന ആളാണ് ലാല്‍. തിരിച്ചുവരവിനെപ്പറ്റി എനിക്ക് പറയാനുള്ളത് എല്ലാം ഒത്തുവരികയെന്നുള്ളതാണ്. പുള്ളി മുണ്ട് ഉടുക്കുന്നതും മടക്കിക്കുത്തുന്നതും ഒക്കെ സ്റ്റൈലാണ്. അപ്പോള്‍ ആ രീതിയില്‍ ഒരു പടം വന്നിട്ട് കുറെ നാളായി. അപ്പോള്‍ ആള്‍ക്കാര്‍ക്ക് ഭയങ്കര കണക്ഷനായി. മോഹന്‍ലാലിന്റെ ശക്തമായ കഥാപാത്രമാണ്,’ മണിയൻപിള്ള രാജു പറയുന്നു.

Content Highlight: Maniyanpilla Raji Talking About Mohanlal in Thudarum Movie