ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈ വിജയം നേടിയത്.
മത്സരത്തില്‍ ലഖ്നൗ ഉയര്‍ത്തിയ 228 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് മുംബൈ എട്ട് പന്ത് അവശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. സീസണില്‍ തങ്ങളുടെ മൂന്നാം വിജയമാണ് മുംബൈ സ്വന്തമാക്കുന്നത്.
ബാറ്റിങ്ങില്‍ ലഖ്നൗവിന് മൂന്നാം ഓവറില്‍ തന്നെ ജോഷ് ഇംഗ്ലിസിനെ നഷ്ടപ്പെട്ടിരുന്നു. 13 റണ്‍സിനാണ് താരം കൂടാരം കയറിയത്. പിന്നീട് മിച്ചല്‍ മാര്‍ഷിന്റെയും നിക്കോളാസ് പൂരന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ലഖ്നൗവിനെ കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചത്.
— Lucknow Super Giants (@LucknowIPL) May 4, 2026
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് ലഖ്നൗ അടിച്ചെടുത്തത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ടീമിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ലഖ്നൗവിന്റെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോറാണിത്.
ഐ.പി.എല്ലില്‍ ലഖ്നൗവിന്റെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോര്‍, എതിരാളി, വര്‍ഷം
90/1 – മുംബൈ ഇന്ത്യന്‍സ് – 2026
80/1 – ചെന്നൈ സൂപ്പര്‍ കിങ്സ് – 2023
77/1 – സണ്‍റൈസേഴ്സ് ഹൈദരാബാദ് -2025
Mitch bhai, that 𝙚𝙨𝙘𝙖𝙡𝙖𝙩𝙚𝙙 very quickly 🔥📈pic.twitter.com/8DBbIoTZYU
— Lucknow Super Giants (@LucknowIPL) May 4, 2026
21 പന്തുകളില്‍ നിന്നും 63 റണ്‍സാണ് നിക്കോളാസ് പൂരന് നേടിയത്. ഒരു ഫോറും എട്ട് കൂറ്റന്‍ സിക്സും അടങ്ങുന്നതായിരുന്നു വിന്‍ഡീസ് താരത്തിന്റെ പ്രകടനം. മിച്ചല്‍ മാര്‍ഷ് 44 റണ്‍സും ഹിമന്ത് സിങ് 40 റണ്‍സും ഏയ്ഡന്‍ മാര്‍ക്രം 31 റണ്‍സും നേടി ടീമിന് കൂറ്റന്‍ ടോട്ടല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി.
𝘗𝘢𝘪𝘴𝘢 𝘷𝘢𝘴𝘰𝘰𝘭 knock, Nicky P 🤯🤌pic.twitter.com/rhd69Un5kB
— Lucknow Super Giants (@LucknowIPL) May 4, 2026
ബൗളിങ്ങില്‍ മുംബൈക്ക് വേണ്ടി കോര്ബിന് ബോഷ് രണ്ട് വിക്കറ്റുകളും അള്ളാഹ് ഗസന്‍ഫര്‍, വില്‍ ജാക്സ്, രഘു ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
രോഹിത് ശര്‍മയുടെയും റയാന് റിക്കല്‍ട്ടണിന്റെയും അര്‍ധ സെഞ്ച്വറി മികവിലാണ് മുംബൈ ജയിച്ചുകയറിയത്. രോഹിത് 44 പന്തില്‍ ആറ് ഫോറും ഏഴ് സിക്സും ഉള്‍പ്പെടെ 84 റണ്‍സാണ് അടിച്ചെടുത്തത്. റിക്കല്ട്ടണ് 32 പന്തില്‍ 83 റണ്‍സ് നേടിയാണ് തിളങ്ങിയത്. ആറ് ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. കളിയിലെ താരവും റിക്കല്‍ട്ടണായിരുന്നു.
മെയ് ഏഴിന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എല്‍.എസ്.ജിയുടെ അടുത്ത മത്സരത്തിലെ എതിരാളികള്‍. ലഖ്നൗവിന്റെ തട്ടകമായ എകാന സ്റ്റേഡിയത്തിലാണ് മത്സരം. മെയ് പത്തിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് മുംബൈയുടെയും മത്സരം. റായ്പൂരിലാണ് മത്സരം നടക്കുന്നത്.
Content Highlight: Lucknow Supergiants achieved their highest Powerplay score
