ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ രാജി ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യം യോഗം ചേരാനിരിക്കെ ദല്‍ഹിയില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യാ സഖ്യത്തെ പരിഗസിച്ച് കൊണ്ടാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇന്ത്യാ ബ്ലോക്കിന് ഇരട്ടത്താപ്പാണെന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇലക്ഷന്‍ കമ്മീഷന് കയ്യടിയും തോറ്റാല്‍ ചീത്തവിളിയാണെന്നും ഫ്‌ലക്‌സ് ബോര്‍ഡില്‍ പറയുന്നു. മാന്ധി ഹൗസിന് മുന്നിലാണ് ഇത്തരത്തില്‍ പ്രതിപക്ഷ നേതാക്കളുടെ ചിത്രങ്ങള്‍ വെച്ച് കൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കപടതയാണ് ഇന്ത്യാ സഖ്യം കാണിക്കുന്നതെന്നും നേതാക്കളുടേത് ഇരട്ടത്താപ്പാണെന്നും ഫ്‌ലക്‌സില്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി ഫ്‌ളക്‌സ് ബോര്‍ഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ രാജകുമാരാനാണ് രാഹുല്‍ ഗാന്ധിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍തുടര്‍ന്ന് കൊണ്ടിരിക്കുന്നു എന്നര്‍ത്ഥം വരുന്ന ബോര്‍ഡും ഇതില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് ഓഫീസിന് മുന്നിലും ഇത്തരത്തില്‍ അജ്ഞാത ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നേരത്തെയും ഇത്തരത്തില്‍ ഇന്ത്യാ സംഖ്യത്തിന്റെ യോഗം നടക്കുന്നതിന് മുമ്പേ നേതാക്കള്‍ക്കെതിരായി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ബി.ജെ.പിയാണെന്നും ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.
Content Highlight: Leaders’ double standards: Flex boards appear in Delhi against the INDIA alliance over its stance towards the Election Commission.
