ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. ഐ.പി.എല്ലിലെ 19ാം സീസണില്‍ ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ആരാകും വിജയക്കൊടി പാറിക്കുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Get ready, KKR fam. Ajju Da flips the coin & we bowl first 🔥 pic.twitter.com/tUV6KWzXdT
— KolkataKnightRiders (@KKRiders) April 2, 2026
ഇരുവരുടെ സ്‌ക്വാഡിലും കരുത്തന്‍മാരുണ്ടെങ്കിലും മത്സരത്തില്‍ ഒരു പടി മുന്നില്‍ ആധിപത്യം സ്ഥാപിക്കുക കൊല്‍ക്കത്തയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐ.പി.എല്ലില്‍ ഇരുവരും 30 തവണയാണ് ഏറ്റുമുട്ടിയത്. അതില്‍ 20 മത്സരങ്ങളിലും വിജയം സ്വന്തമാക്കിയത് കൊല്‍ക്കത്തയാണ്. 10 മത്സരങ്ങള്‍ മാത്രമാണ് ഹൈദരാബാദിന് വിജയിക്കാന്‍ സാധിച്ചത്. എന്നിരുന്നാലും ടി-20 ക്രിക്കറ്റിന്റെ കാര്യം ഒരിക്കലും പ്രഡിറ്റബിളല്ലാത്തതിനാല്‍ ആരാകും വിജയി എന്നത് കണ്ടറിയണം.
The Knights return to th𝗘-𝗗𝗘𝗡 for their first home game 🔥
Will @KKRiders register their first 2️⃣ points in the season? 🤨#TATAIPL | #KhelBindaas | #KKRvSRH pic.twitter.com/qy17qw97te
— IndianPremierLeague (@IPL) April 2, 2026
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍
അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), കാമറൂണ്‍ഗ്രീന്‍*, അംകൃഷ് രഘുവാംശി (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, രമണ്‍ദീപ് സിങ്, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍*, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, ബ്ലെസിങ് മുസാരബാനി, കാര്‍ത്തിക് ത്യാഗി
ഇംപാക്ട് സബ്ല്: ഫിന്‍ അലന്‍, മനീഷ് പാണ്ഡെ, തേജസ്വി സിങ്, സൗരഭ് ദുബെ, റോവ്മാന്‍ പവല്‍
സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്*, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്‍*, നിതീഷ് കുമാര്‍ റെഡ്ഡി, അനികേത് വര്‍മ, സലില്‍ അറോറ, ഹര്‍ഷ് ദുബെ, ശിവങ് കുമാര്‍, ഡേവിഡ് പെയ്ന്‍, ജയദേവ് ഉനദ്കട്ട്
ഇംപാക്ട് സബ്ല്: ഹര്‍ഷല്‍ പട്ടേല്‍, ലിയാം ലിവിങ്സ്റ്റണ്‍*, ഇഷാന്‍ മലിംഗ, ആര്‍. സൂരന്‍, സാക്കിബ് ഹുസൈന്‍
Content Highlight: KKR VS SRH Live Match Update And Records
