റോക്കിങ്ങ് റോക്കി വില്‍ ബി അണ്‍സ്‌റ്റോപ്പബിള്‍; കൊച്ചിയെ ഇളക്കിമറിച്ച് യഷ്
Entertainment news
റോക്കിങ്ങ് റോക്കി വില്‍ ബി അണ്‍സ്‌റ്റോപ്പബിള്‍; കൊച്ചിയെ ഇളക്കിമറിച്ച് യഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th April 2022, 10:42 am

തെന്നിന്ത്യയൊന്നാകെയുള്ള സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. കാര്യമായ പ്രതീക്ഷകളില്ലാതെയെത്തിയ ചിത്രത്തിന്റെ ഒന്നാം ഭാഗം മലയാളമടക്കമുള്ള ഭാഷകളില്‍ സൂപ്പര്‍ ഹിറ്റായതോടെ യഷ് ഇന്ത്യയിലെ തന്നെ സൂപ്പര്‍ താരങ്ങളിലൊരാളായി മാറിയിരുന്നു.

ഏപ്രില്‍ 14ന് റിലീസ് ചെയ്യാനിരിക്കുന്ന കെ.ജി.എഫ് രണ്ടിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ യഷ് ആരാധകരുമായി സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങായിരിക്കുകയാണ്.

വലിയ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ യഷിനെ വരവേറ്റത്. കേരളത്തോടും മലയാളികളോടും എന്നും എനിക്ക് സ്‌നേഹവും നന്ദിയുമുണ്ടായിരിക്കുമെന്നും യഷ് പറഞ്ഞു.

”ഇത്രയും സ്‌നേഹം നിങ്ങളില്‍ കാണുമ്പോള്‍ എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. നിങ്ങള്‍ കേരളത്തിലെ ആളുകള്‍ എപ്പോഴും വളരെ ഇന്റലിജന്റാണ്.

നിങ്ങള്‍ എന്നെ ഇത്രയും സ്വീകരിച്ചതിന് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല. കേരളത്തോട് എനിക്ക് എന്നും നന്ദിയുണ്ടായിരിക്കും.

ഒരു കാര്യം എനിക്ക് ഉറപ്പ് തരാനാകും. ഞാന്‍ നിങ്ങളെയെല്ലാവരെയും മനസില്‍ സൂക്ഷിച്ച് തന്നെയായിരിക്കും സിനിമകള്‍ ഉണ്ടാക്കുക.

നമുക്ക് ഒരുമിച്ച് ചേര്‍ന്ന് ഇന്ത്യന്‍ സിനിമ സെലിബ്രേറ്റ് ചെയ്യാം. നിങ്ങള്‍ക്ക് കെ.ജി.എഫ് ചാപ്റ്റര്‍ ഒന്ന് ഇഷ്ടമായിരുന്നെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ചാപറ്റര്‍ രണ്ട് കൂടുതല്‍ വലുതും മികച്ചതും കൂടുതല്‍ എന്റര്‍ടെയിനിങ്ങുമായിരിക്കും. റോക്കിങ്ങ് റോക്കിയെ തടയാനാവില്ല (റോക്കിങ്ങ് റോക്കി വില്‍ ബി അണ്‍സ്‌റ്റോപ്പബിള്‍). അത് മാത്രമേ എനിക്ക് പറയാനുള്ളൂ, എല്ലാവര്‍ക്കും നന്ദി,” യഷ് പറഞ്ഞു.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിക്കുന്നത്. സഞ്ജയ് ദത്ത്, രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഏപ്രില്‍ 14ന് വിജയ് ചിത്രം ബീസ്റ്റിനൊപ്പം ക്ലാഷ് റിലീസായാണ് കെ.ജി.എഫ് 2 എത്തുന്നത്.

Content Highlight: KGF star Yash reach Kochi for the promotion of KGF 2, entertain people