ആ ഉറപ്പ് പാലിക്കും; യാഷിന്റെ പിറന്നാള്‍ സമ്മാനമായി കെ.ജി.എഫ് 2 ടീസര്‍; ത്രില്ലടിച്ച് ആരാധകര്‍
movie teaser
ആ ഉറപ്പ് പാലിക്കും; യാഷിന്റെ പിറന്നാള്‍ സമ്മാനമായി കെ.ജി.എഫ് 2 ടീസര്‍; ത്രില്ലടിച്ച് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th January 2021, 9:49 pm

ബാംഗ്ലൂര്‍: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കെ.ജി.എഫ് 2 വിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായകനായ യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടത്.

ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം മലയാളത്തില്‍ എത്തിക്കുന്നത്. 2018 ഡിസംബര്‍ 21നാണ് കെ.ജി.എഫിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്.

കന്നഡ, തെലുങ്ക്, തമിഴ്, മലയാളം,ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്താണ് കെ.ജി.എഫ് 2വില്‍ വില്ലനായി എത്തുന്നത്.

കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും നിര്‍മാണച്ചെലവേറിയ ചിത്രമായിരുന്നു കെ.ജി.എഫ്. കര്‍ണാടകയില്‍ മാത്രം ആദ്യ ദിന കളക്ഷന്‍ 14 കോടിയാണ് ചിത്രത്തിന് ലഭിച്ചത്.

രണ്ടാഴ്ച കൊണ്ട് ചിത്രം 100 കോടി ക്ലബിലെത്തി. ബാഹുബലിയ്ക്ക് ശേഷം ഏറ്റവും കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രം 225 കോടിയാണ് ബോക്സോഫിസില്‍ നിന്ന് വാരികൂട്ടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: KGF Chapter2 TEASER OUT Yash, Sanjay Dutt, Raveena Tandon, Srinidhi Shetty, Prashanth Neel, Vijay Kiragandur