ഇച്ചാക്കയ്‌ക്കൊപ്പം ലാലു; വൈറലായി മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പുതിയ ചിത്രങ്ങള്‍
Malayalam Cinema
ഇച്ചാക്കയ്‌ക്കൊപ്പം ലാലു; വൈറലായി മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പുതിയ ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th January 2021, 7:09 pm

ആരാധകര്‍ തമ്മില്‍ പലപ്പോഴും അടിയാണെങ്കിലും മലയാളത്തിന്റെ സ്വകാര്യ അഭിമാനങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

തന്റെ സഹോദരന്മാര്‍ വിളിക്കുന്ന പോലെ ലാല്‍ തന്നെ ഇച്ചാക്ക എന്നാണ് വിളിക്കാറുള്ളതെന്ന് മമ്മൂട്ടി തന്നെ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇപ്പോളിതാ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മോഹന്‍ലാല്‍ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വിത്ത് ഇച്ചാക്ക എന്ന ടാഗ് ലൈനോടെയാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

നേരത്തെ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്ല്യാണത്തിന് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ തങ്ങളുടെ സിനിമാനാളുകളുടെയും സൗഹൃദത്തിന്റെയും ഓര്‍മ്മകള്‍ പങ്കുവെക്കുന്ന ഹൃദയസ്പര്‍ശിയായ വീഡിയോ ആശംസയുമായിട്ടായി മമ്മൂട്ടി എത്തിയിരുന്നു.

ഈ യാത്രകള്‍ നമുക്ക് തുടരാം, ഇനിയുള്ള കാലം, ഇനി എത്ര കാലം എന്ന് നമുക്കറിയില്ല. നമ്മുടെ ജീവീത പാഠങ്ങള്‍ പിന്നാലെ വരുന്നവര്‍ക്ക് അറിഞ്ഞ് അനുഭവിക്കാനും അറിഞ്ഞ് മനസ്സിലാക്കാനും കഴിയുന്ന പാഠങ്ങളാവട്ടെ. മലയാളത്തിന്റെ ഈ അത്ഭുത കലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Mohanlal and Mammootty’s viral pictures on social mediaFans celebrate