ഇതിനപ്പുറത്തേക്ക് എനിക്കൊന്നും ചെയ്യാൻ പറ്റില്ല, എനിക്കത് ഇംപോസിബിളാണ്: കല്യാണി
Entertainment
ഇതിനപ്പുറത്തേക്ക് എനിക്കൊന്നും ചെയ്യാൻ പറ്റില്ല, എനിക്കത് ഇംപോസിബിളാണ്: കല്യാണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th November 2023, 9:48 pm

മലയാളികളുടെ ഇഷ്ട നടിയാണ് കല്യാണി പ്രിയദർശൻ. പ്രിയദർശന്റെ മകൾ എന്നതിൽ നിന്ന് കല്യാണിയെന്ന നായികയിലേക്കുള്ള വളർച്ച പെട്ടെന്നായിരുന്നു.

വരനെ ആവശ്യമുണ്ട്, തല്ലുമാല, ഹൃദയം തുടങ്ങി മലയാളത്തിൽ ചെയ്ത സിനിമകൾ എല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. ആ കൂട്ടത്തിൽ ഏറ്റവും പുതിയതാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രം.

നടി എന്ന നിലയിൽ തനിക്ക് ഒരുപാട് വെല്ലുവിളികൾ നേരിട്ട കഥാപാത്രമാണ് ഫാത്തിമയെന്ന് മുൻപ് താരം പറഞ്ഞിട്ടുണ്ട്. മലബാർ സ്ലാങിലുള്ള ഭാഷ പഠിച്ചെടുത്ത് സ്വന്തം ശബ്ദത്തിൽ തന്നെയാണ് കല്യാണി ചിത്രത്തിൽ ഡബ്ബ് ചെയ്തിട്ടുള്ളത്.

ചിത്രത്തിന് ശേഷം തന്റെ മലയാളം കേട്ട് അച്ഛന് വലിയ അഭിമാനം തോന്നിയെന്നും ഇനി ഇങ്ങനെയൊരു കഥാപാത്രം തനിക്ക് ലഭിക്കില്ലെന്നും കല്യാണി പറയുന്നു. ബിഹൈൻഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു കല്യാണി.

‘അച്ഛന് ശരിക്കും നല്ല അഭിമാനം തോന്നി. എന്റെ കൊച്ച് ഇങ്ങനെ സംസാരിക്കുമെന്ന് വിചാരിച്ചില്ല എന്നാണ് അച്ഛൻ പറഞ്ഞത്. ഇനി നിനക്ക് മലയാളം അറിയില്ല എന്ന് ആരും പറയില്ല എന്നായിരുന്നു അച്ഛൻ പറഞ്ഞത്.
എന്റെ ഇന്റർവ്യൂസ് കണ്ടാൽ പറയും ചിലപ്പോൾ ആളുകൾ പറയും പക്ഷേ സിനിമ കണ്ടാൽ എനിക്ക് മലയാളം അറിയില്ലായെന്ന് ആരും പറയില്ല.

ഞാൻ മുഴുവനായി മലയാളം ക്രാക്ക് ചെയ്തു എന്ന് ഞാൻ പറയുന്നില്ല. കാരണം എന്നെ സംബന്ധിച്ച് അത് ഇംപോസിബിളാണ്. കാരണം ഞാൻ ഇവിടെ അല്ല പഠിച്ചതും വളർന്നതും ഒന്നും. പക്ഷേ എനിക്കറിയാം ഇതിനപ്പുറത്തേക്ക് എനിക്കൊന്നും ചെയ്യാൻ പറ്റില്ല. നിലവിൽ എന്നെക്കൊണ്ട് പറ്റുന്ന വിധത്തിൽ എല്ലാ എഫേർട്ടും ഞാൻ ഫാത്തിമ എന്ന കഥാപാത്രത്തിനായി നൽകിയിട്ടുണ്ട്.

ചിലപ്പോൾ ഒന്ന് രണ്ട് വർഷം കഴിഞ്ഞ് മലയാളത്തിൽ കുറച്ചുകൂടി സിനിമകൾ ചെയ്താൽ ഞാൻ ഈ സ്ലാങ് കുറച്ചുകൂടി നന്നാക്കുമായിരിക്കും. പക്ഷേ ഇപ്പോഴാണ് ഞാൻ ഇത് ചെയ്യേണ്ടത്. കാരണം ഇങ്ങനെ ഒരു കഥാപാത്രം രണ്ടുമൂന്ന് വർഷം കഴിഞ്ഞാൽ എനിക്ക് കിട്ടണമെന്നില്ല,’ കല്യാണി പറയുന്നു.

Content Highlight: Kalyani Priyadharshan Talk About Hard Work Behind Shesham Maikil Fathima