നീ കണ്ണനായി അഭിനിച്ചാല്‍ മതിയെന്ന് ജൂഡ് ഏട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓക്കെയായി: കാളിദാസ് ജയറാം
Malayalam Cinema
നീ കണ്ണനായി അഭിനിച്ചാല്‍ മതിയെന്ന് ജൂഡ് ഏട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓക്കെയായി: കാളിദാസ് ജയറാം
ഐറിന്‍ മരിയ ആന്റണി
Friday, 6th February 2026, 11:03 pm

 

മലാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അച്ഛന്‍ മകന്‍ കോമ്പോയായ ജയറാമും കാളിദാസും ഒന്നിക്കുന്ന ചിത്രമാണ് ആശകള്‍ ആയിരം. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ച ചിത്രം ഇന്നാണ് (ഫെബ്രുവരി6) തിയേറ്ററുകളിലെത്തിയത്. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജി. പ്രജിത്താണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്.

അഖില്‍ രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ആശ ശരത്ത്, ഇഷാനി കൃഷ്ണ, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയിടയില്‍ നിന്ന് വരുന്നത്.

ഇപ്പോള്‍ കാളിദാസ് ജയറാം ആശകള്‍ ആയിരം സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഈ സിനിമയുടെ സംവിധായകന്‍ പ്രജിത്ത് ഗംഭീര മേക്കറാണെന്ന് അദ്ദേഹം പറയുന്നു.

‘ ഇങ്ങനെയൊരു ടീം കിട്ടിയതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. കാരണം കുറെനാള്‍ കഴിഞ്ഞാണ് ഞാന്‍ മലയാളത്തില്‍ വരുന്നത്. എന്താണ് വേണ്ടതെന്നുള്ള ജൂഡ് ഏട്ടന് കൃത്യമായി അറിയാം എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ട്.

ആദ്യത്തെ രണ്ട് ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ജൂഡ് ഏട്ടന്‍ പറഞ്ഞത്, സാധാരണ കണ്ണന്‍ എങ്ങനെയാണോ അങ്ങനെ പെരുമാറിയായല്‍ മതിയെന്നാണ്. വേറെ എക്‌സട്രാ പരിപാടികളൊന്നും വേണ്ടെനന് പറഞ്ഞു. അപ്പോള്‍ എനിക്ക് ഒരു മീറ്റര്‍ പിടി കിട്ടി,’ കാളിദാസ് പറയുന്നു.

ജൂഡ് അന്തണി അങ്ങനെ പറഞ്ഞതു തനിക്ക് ഷൂട്ട് വളരെ എളുപ്പമായെന്നും താന്‍ ഇതുവരെ ആസ്വദിച്ച് ചെയ്ത സിനിമകളിള്‍ ഏറ്റവും കംഫര്‍ട്ടബിളായ സിനിമയാണ് ആശകള്‍ ആയിരമെന്നും കാളിദാസ് കൂട്ടിച്ചേര്‍ത്തു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ആശകളുടെ ആയിരത്തിന്റെ ട്രെയ്ലര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സനല്‍ ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പാണ്. സിനിമയുടേതായി വന്ന പോസ്റ്ററും ഗ്ലിംപ്സുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Content Highlight: Kalidas Jayaram talks about Jude Anthony and the film Ashagal Aiyaram

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.