സമീപകാലത്ത് മലയാള സിനിമയില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ. നിവിന്‍ പോളിയുടെ ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവ് എന്നതിലുപരി ഏറെ കാലത്തിനുശേഷം മികച്ച ഒരു ഫീല്‍ഗുഡ് ചിത്രം കണ്ടിറങ്ങിയ സന്തോഷമായിരുന്നു മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം പങ്കുവെച്ചത്. ചിത്രം വലിയ ഹിറ്റായതോടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു പുതുമുഖമായ റിയ ഷിബുവിന്റെത്. നിരുപദ്രവകാരിയായ പ്രേതമായ ഡെലൂലൂവായെത്തിയ റിയ പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ടം പിടിച്ചുപറ്റിയിരുന്നു.
ഇപ്പോഴിതാ സര്‍വ്വം മായയിലെ പ്രകടനത്തിന് താരത്തെ അഭിനന്ദിച്ചുകൊണ്ട് തമിഴിലെ താരജോഡികളായ സൂര്യയും ജ്യോതികയും രംഗത്തെത്തിയ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അഭിനന്ദനമറിയിച്ചുകൊണ്ട് ഇരുവരും എഴുതിയ കുറിപ്പിന്റയും ഗിഫ്റ്റ് ഹാംപറിന്റയും ഫോട്ടോ സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് റിയ തന്നെയാണ് വിവരം പുറം ലോകത്തെ അറിയിച്ചത്.
‘സര്‍വ്വം മായയിലെ റിയയുടെ അഭിനയം വളരെയധികം ഇഷ്ടപ്പെട്ടു. വളരെ നാച്വറലായി, കാണുന്നവരില്‍ ഇംപാക്ട് ഉണ്ടാക്കുന്നതായിരുന്നു നിങ്ങളുടെ പ്രകടനം. എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. ഒരുപാട് നല്ല കഥാപാത്രങ്ങളും തുടര്‍ച്ചയായ വിജയങ്ങളും ഉണ്ടാകട്ടെ എന്ന ആശംസിക്കുന്നു, സ്‌നേഹത്തോടെ ജോ ആന്‍ഡ് സൂര്യ,’ ദമ്പതികള്‍ കുറിച്ചു.
അഖില്‍ സത്യന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ ജനാര്‍ദ്ദനന്‍, രഘുനാഥ് പാലേരി, മധു വാര്യര്‍, അല്‍ഫോണ്‍സ് പുത്രന്‍, വിനീത്, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. തിയേറ്ററുകളില്‍ നിന്നും 150 കോടിയോളം നേടിയ ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്‌സ്റ്റാറില്‍ കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിയിരുന്നു.
Content Highlight: Jyothika and suriya sends gift hamper to Riya shibu as appreciation for her performance in Sarvam maya
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.