'പെര്‍ഫെക്ട് ഓക്കെ'; വൈറലായ നൈസലിനെ വെച്ചൊരു റാപ്പ്, റാപ്പിന് ചുണ്ടനക്കി ജോജു
Entertainment
'പെര്‍ഫെക്ട് ഓക്കെ'; വൈറലായ നൈസലിനെ വെച്ചൊരു റാപ്പ്, റാപ്പിന് ചുണ്ടനക്കി ജോജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th April 2021, 4:13 pm

‘പെര്‍ഫെക്ട് ഓകെ’ എന്ന വീഡിയോയിലൂടെ വൈറലായി മാറിയ കോഴിക്കോട്ടുകാരനാണ് നൈസല്‍. കുറഞ്ഞ സമയം കൊണ്ടാണ് ഒരൊറ്റ വീഡിയോയിലൂടെ നിരവധി പേര്‍ നൈസലിന്റെ ആരാധകരായി മാറിയത്.

ഇപ്പോഴിതാ നടന്‍ ജോജു ജോര്‍ജും നൈസലിനെ അനുകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. നൈസലിന്റെ സംസാരത്തിലുള്ള ഡിജെയ്ക്കാണ് ജോജു ചുണ്ടനക്കുന്നത്. ഡിജെ വരികള്‍ക്ക് ചുണ്ടനക്കി ആസ്വദിച്ചിരിക്കുന്ന ജോജുവിന്റെ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

 

 

View this post on Instagram

 

A post shared by JOJU (@joju_george)

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ജോജു വീഡിയോ പോസ്റ്റ് ചെയ്തത്.
‘പെര്‍ഫെക്ട് ഓക്കെ, അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാന്‍ ആന്‍ഡ് ദ് കോണ്‍ ആന്‍ഡ് ദ പാക്ക്’…നൈസലിന്റെ സ്റ്റൈലില്‍ സൃഷ്ടിച്ചെടുത്ത ഇംഗ്ലീഷ് ഡയലോഗ് സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമായിരുന്നു.

ഇതിനു പിന്നാലെയാണ് കോഴിക്കോട് സ്വദേശിയായ അശ്വിന്‍ ഭാസ്‌ക്കര്‍ നൈസലിന്റെ വരികളെ ഡിജെ രൂപത്തിലാക്കി മാറ്റിയത്. അശ്വിന്റെ ഡിജെയ്ക്കും വലിയ പിന്തുണ ലഭിച്ചു കഴിഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Joju George imitating viral video perfect ok