കോടിക്കണക്കിന് രൂപയില്ലേ കയ്യില്‍, ഓക്‌സിജന്‍ വാങ്ങി നല്‍കി രാജ്യത്തെ സേവിച്ചു കൂടെ: കങ്കണയോട് രാഖി സാവന്ത്
national news
കോടിക്കണക്കിന് രൂപയില്ലേ കയ്യില്‍, ഓക്‌സിജന്‍ വാങ്ങി നല്‍കി രാജ്യത്തെ സേവിച്ചു കൂടെ: കങ്കണയോട് രാഖി സാവന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th April 2021, 2:30 pm

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനോട് കൊവിഡില്‍ വലയുന്ന രാജ്യത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നടി രാഖി സാവന്ത്. കൊവിഡിനെയും ഓക്‌സിജന്‍ ക്ഷാമത്തെയും കുറിച്ച് കങ്കണ നേരത്തെ ചെയ്ത ഒരു ട്വീറ്റിനെ ബന്ധപ്പെടുത്തിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഖി സാവന്ത്.

രാജ്യം ഇപ്പോള്‍ നല്ല നിലയിലല്ലെന്നും ഓക്‌സിജന്‍ ക്ഷാമം നേരിടുണ്ടെന്നുമാണ് കങ്കണ കഴിഞ്ഞ ദിവസം ട്വിറ്ററിലെഴുതിയത്. ഈ ട്വീറ്റിനെ കുറിച്ച് ചോദിച്ചപ്പോഴാണ് കങ്കണ രാജ്യത്തെ സഹായിക്കാനായി മുന്നോട്ടുവരണമെന്ന് രാഖി സാവന്ത് ആവശ്യപ്പെട്ടത്.

ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നാണോ പറയുന്നത്, അങ്ങനെ ആണെങ്കില്‍ കങ്കണാ ജി, നിങ്ങള്‍ രാജ്യത്തിന് വേണ്ടി സേവനം ചെയ്യൂ. നിങ്ങളുടെ അടുത്ത് കോടി കണക്കിന് രൂപയില്ലേ. ഓക്‌സിജന്‍ വാങ്ങി ആവശ്യമുള്ളവര്‍ക്ക് വിതരണം ചെയ്യൂ. ഞങ്ങളെല്ലാവരും അതാണ് ചെയ്യുന്നത്, രാഖി സാവന്ത് പറഞ്ഞു.

എല്ലാവരും ഡബിള്‍ ലെയര്‍ മാസ്‌ക് ധരിക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പാലിക്കണമെന്നും രാഖി സാവന്ത് പറഞ്ഞു. എങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തോല്‍പ്പിക്കാനാകൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി ബോളിവുഡ് താരങ്ങള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actress Rakhi Sawant asks Kangana Ranaut to help the country by distributing oxygen