ഇന്ത്യന്‍ സിനിമയിലെ ഇഷ്ടപ്പെട്ട താരത്തിനോടുള്ള ആരാധന പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. രജ്നി കാന്തിനൊപ്പമുള്ള ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കുകയായിരുന്നു ബുംറ.
മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആനന്ദ് അംബാനിയുടെയും രാധികയുടെയും വിവാഹ ചടങ്ങില്‍ രജനികാന്തിനെ കണ്ട ആവേശമാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ പങ്കുവെച്ചത്.
‘ഞാന്‍ എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്ന ആളെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്,’ ഈ അടിക്കുറിപ്പോടുകൂടിയാണ് ബുംറ ചിത്രം പോസ്റ്റ് ചെയ്തത്.
