കൊച്ചി: അന്‍വര്‍ ഷെരീഫ്, ഷാലു റഹിം, ടോം ഇമ്മട്ടി തുടങ്ങിയവരെ പ്രധാനതാരങ്ങളാക്കി നവാഗതനായ അഭിനേഷ് അപ്പുകുട്ടന്‍ സംവിധാനം ചെയ്യുന്ന ജാലിയന്‍വാലാബാഗിലെ പ്രെമോ ഗാനം പുറത്ത് വിട്ടു.

തമിഴ് സൂപ്പര്‍ താരം വിജയ്‌സേതുപതിയാണ് ഗാനം പുറത്ത് വിട്ടത്. ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ഒരു സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

സ്റ്റോറീസ് ആന്‍ഡ് തോട്ട്സിന്റെ ബാനറിലാണ് പുറത്തിറങ്ങുക. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പനാണ് ചിത്രത്തിലെ സംഗീതം നല്‍കിയിരിക്കുന്നത്.

ഗാനം കാണാം