കുട്ടിക്കാലത്ത് കണ്ട സിനിമകളുടെ റീകോള്‍ ആയിരിക്കണം ഈ പാട്ടിൽ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു: ജേക്സ് ബിജോയ്
Entertainment
കുട്ടിക്കാലത്ത് കണ്ട സിനിമകളുടെ റീകോള്‍ ആയിരിക്കണം ഈ പാട്ടിൽ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു: ജേക്സ് ബിജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st May 2025, 2:33 pm

തിയേറ്ററില്‍ വന്‍ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ് തുടരും. ചിത്രത്തില്‍ മോഹന്‍ലാലും ശോഭനുമാണ് പ്രധാന കഥാപാത്രങ്ങള്‍. സിനിമയിലെ ടൈറ്റില്‍ സോങ് ആയിരുന്നു ‘കഥ തുടരും’ എന്നത്. ഗോകുല്‍ ഗോപകുമാറും ഹരിഹരനും കൂടിയാണ് പാട്ട് ആലപിച്ചിരിക്കുന്നത്. തുടരുമിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ഇപ്പോള്‍ പാട്ടിനെക്കുറിച്ച് പറയുകയാണ് ജേക്‌സ് ബിജോയ്.

തനിക്ക് ഹരിഹരനെക്കൊണ്ട് ആ പാട്ട് പാടിക്കണമെന്നായിരുന്നെന്നും വിഷ്വല്‍ കണ്ടിട്ടാണ് ഇത് കമ്പോസ് ചെയ്തതെന്നും ജേക്‌സ് പറയുന്നു.

ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ വരണമെന്നും കുട്ടിക്കാലത്ത് കണ്ട ചിത്രങ്ങളുടെ റീ കോള്‍ ആയിരിക്കണമെന്നും തരുണ്‍ തന്നോട് പറഞ്ഞെന്നും അദ്ദേഹം പറയുന്നു. ട്രാക്ക് കൊടുക്കാം എന്നു വിചാരിച്ചിട്ടാണ് ഗോകുലിനെക്കൊണ്ട് പാടിപ്പിച്ചതെന്നും എന്നാല്‍ അത് രഞ്ജിത്തിന് അയച്ചുകൊടുത്തപ്പോള്‍ വളരെ ഇഷ്ടപ്പെടുവെന്നും  ജേക്സ് പറഞ്ഞു.

എന്നാല്‍ അപ്പോള്‍ ഹരിഹരനെ കമ്മിറ്റ് ചെയ്‌തെന്നും ജേക്‌സ് പറഞ്ഞു. ഇതൊരു അച്ഛന്‍ മകന്‍ ബന്ധം ആയതുകൊണ്ട് പിന്നീട് രണ്ടുപേരെക്കൊണ്ടും പാടിപ്പിച്ചുവെന്നും ജേക്‌സ് കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് അതില്‍ ഹരിഹരൻ സാറിനെക്കൊണ്ട് പാടിക്കണമെന്നായിരുന്നു ആഗ്രഹം. ഞാന്‍ വിഷ്വല്‍ കണ്ടിട്ടാണ് ഇത് കമ്പോസ് ചെയ്തത്. തരുണ്‍ പറഞ്ഞു ‘എനിക്കൊരു തണുപ്പ് ഫീല്‍ ചെയ്യണം. ഒരു നൊസ്റ്റാൾജിയ ഫീല്‍ ചെയ്യണം, നമ്മള്‍ കുട്ടിക്കാലത്ത് കണ്ട സിനിമകളുടെ റീ കോള്‍ ആയിരിക്കണം’ എന്ന്.

ആദ്യ ഫോട്ടോ ലാലേട്ടന്റെയും മമ്മൂക്കയുടെയും ഫോട്ടോയാണ്. അപ്പോള്‍ തന്നെ കിട്ടി നൊസ്റ്റാൾജിയ. സ്റ്റാര്‍ സിഗറില്‍ പോയപ്പോള്‍ ഗോകുലിനെ കണ്ടിരുന്നു. എനിക്ക് അവന്റെ ശബ്ദം ഇഷ്ടപ്പെട്ടു.

ഒരു ട്രാക്ക് കൊടുക്കാം എന്നാണ് വിചാരിച്ചത്. ഗോകുല്‍ വന്ന് പാടി ഇത് രഞ്ജിത്ത് ഏട്ടന് അയച്ചുകൊടുത്തപ്പോള്‍ ‘ഇതുമതി’ എന്നുപറഞ്ഞു. പക്ഷെ ഞാന്‍ ഹരിഹരന്‍ സാറിനെ കമ്മിറ്റ് ചെയ്തു. ഇതൊരു അച്ഛന്‍ മകന്‍ ബന്ധം ആണല്ലോ അപ്പോള്‍ രണ്ടുപേരെക്കൊണ്ടും പാടിപ്പിച്ചു,’ ജേക്‌സ് പറയുന്നു.

Content Highlight: Jakes Bejoy Talking about Kadha Thudarum song in Thudarum Movie