റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ജഗമേ തന്തിരം ടെലഗ്രാമില്‍
Entertainment
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ജഗമേ തന്തിരം ടെലഗ്രാമില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th June 2021, 11:18 am

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ധനുഷ് നായകനായ പുതിയ ചിത്രം ജഗമേ തന്തിരത്തിന്റെ വ്യാജപതിപ്പ് ഇറങ്ങി. ജൂണ്‍ 18ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജപതിപ്പ് മണിക്കൂറുകള്‍ക്കുള്ളിലാണ് ടെലഗ്രാമിലെത്തിയത്.

2020 മെയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ജഗമേ തന്തിരം. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ മൂലം ചിത്രത്തിന്റെ പ്രദര്‍ശനം നീണ്ടുപോകുകയായിരുന്നു.

തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ കാത്തിരുന്നതെങ്കിലും കൊവിഡ് രണ്ടാം തരംഗം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ ഒ.ടി.ടി. റിലീസിലേക്ക് കടക്കുകയായിരുന്നു.

ധനുഷിന്റെ നാല്‍പതാം ചിത്രമായ ജഗമേ തന്തിരം ലണ്ടനിലെ ഗ്യാങ്ങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അഭയാര്‍ത്ഥി പ്രശ്‌നം, വംശീയത, ശ്രീലങ്കന്‍ തമിഴരുടെ ദുരിതങ്ങള്‍ ഇവയെല്ലാമാണ് ചര്‍ച്ച ചെയ്യുന്നത്.

ലണ്ടനിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച സിനിമ വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

ധനുഷിനോടൊപ്പം ഗെയിം ഓഫ് ത്രോണ്‍സ് ഫെയിം ജെയിംസ് കോസ്‌മോ, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, സഞ്ജന നടരാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രേയസ് കൃഷ്ണ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹര്‍ഷനാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jagame Thandhiram fake copy in Telegram- Dhanush, Joju George, Aiswrya Lekshmi, Karthik Subbaraj