നോക്കിയപ്പോള്‍ ബാല്‍ക്കണിയില്‍ പരട്ടത്തലയുമായി ഒരുത്തന്‍ നില്‍ക്കുന്നു, അതാണ് മോഹന്‍ലാല്‍; മനസ്സു തുറന്ന് സീമ
Movie Day
നോക്കിയപ്പോള്‍ ബാല്‍ക്കണിയില്‍ പരട്ടത്തലയുമായി ഒരുത്തന്‍ നില്‍ക്കുന്നു, അതാണ് മോഹന്‍ലാല്‍; മനസ്സു തുറന്ന് സീമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th June 2021, 7:36 pm

കൊച്ചി: മോഹന്‍ലാലിനെ ആദ്യം കണ്ട അനുഭവം പങ്കുവെച്ച് നടി സീമ. 2020 ഡിസംബറില്‍ കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിനെ ആദ്യം കണ്ട രംഗം വളരെ രസകരമായി സീമ പറഞ്ഞത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.

അഹിംസ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാലിനെ ആദ്യം കാണുന്നതെന്ന് സീമ പറഞ്ഞു.

‘ലാലുവിനെ ഞാന്‍ ആദ്യം കാണുന്നത് അഹിംസ എന്ന പടത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ്. ഞാന്‍ ഒരു കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നില്‍ക്കുകയാണ്. അപ്പോള്‍ ബാല്‍ക്കണിയില്‍ പരട്ടതലയിട്ട ഒരുത്തന്‍ നില്‍ക്കുന്നു. ഇതാരപ്പാ ഇതെന്ന് ഞാന്‍ വിചാരിച്ചു. അതാണ് മോഹന്‍ലാല്‍. അപ്പോള്‍ പുള്ളി വലിയ സ്റ്റാര്‍ ആയിട്ടില്ല. നീളന്‍ മുടിയൊക്കെയായിട്ടാണ് അന്നത്തെ ലാലിന്റെ രൂപം. അങ്ങനെയാണ് മോഹന്‍ലാലിനെ ആദ്യമായി കാണുന്നത്,’ സീമ പറയുന്നു.

അഭിമുഖത്തിനിടെ മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ടതിനെപ്പറ്റിയും അദ്ദേഹത്തിന്റെ കുടുംബവുമായി തനിക്കുള്ള ബന്ധത്തെപ്പറ്റിയും സീമ മനസ്സു തുറന്നു.

ആലപ്പുഴയില്‍ വെച്ചാണ് മമ്മൂട്ടിയെ ആദ്യം പരിചയപ്പെടുന്നത്. സ്‌ഫോടനം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു. സെറ്റിലെത്തിയപ്പോള്‍ ദൂരെയൊരിടത്ത് ഒരു മനുഷ്യന്‍ ബീഡിയൊക്കെ വലിച്ച് കാലിന്‍മേല്‍ കാലുകേറ്റി വെച്ചിരിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു ആരാ അത് എന്ന്. അതാണ് മമ്മൂട്ടിയെന്ന് പറഞ്ഞു. കൊള്ളാം നല്ലതാണെന്ന് ഞാനും പറഞ്ഞു. എന്നിട്ട് ഞാന്‍ പുള്ളിയെ പോയി പരിചയപ്പെട്ടു. ഞാന്‍ സീമ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം താന്‍ മമ്മൂട്ടിയാണെന്നും പറഞ്ഞു. അങ്ങനെ പരിചയപ്പെട്ടു,’ സീമ പറയുന്നു.

മമ്മൂട്ടിയുടെ കുടുംബവുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹത്തിന്റെ ഭാര്യ സുല്‍ഫത്തും താനും വളരെ നല്ല സുഹൃത്തുക്കളുമാണെന്നും സീമ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Seema Shares Memories About Mohanlal And Mammootty