ആരു സഹായിച്ചാലും തിരിച്ചു സഹായിക്കും; കൊടിയേതെന്ന് നോക്കില്ല; പള്ളിതര്‍ക്കത്തില്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി യാക്കോബായ സഭ
Kerala News
ആരു സഹായിച്ചാലും തിരിച്ചു സഹായിക്കും; കൊടിയേതെന്ന് നോക്കില്ല; പള്ളിതര്‍ക്കത്തില്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി യാക്കോബായ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st February 2021, 8:12 am

തിരുവനന്തപുരം: യാക്കോബായ- ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്‍പ് നിയമ നിര്‍മ്മാണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് യാക്കോബായ സഭ.

തീരുമാനമുണ്ടായില്ലെങ്കില്‍ സഭയ്ക്ക് വേദനിക്കുമെന്നും യോഗം ചേര്‍ന്ന് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് യാക്കോബായ സഭ മുംബൈ ഭദ്രസനാധിപന്‍ തോമസ് മാര്‍ അലക്‌സാന്ത്രയോസ് പറഞ്ഞു.

ആരു സഹായിച്ചാലും അവരെ തിരിച്ചു സഹായിക്കുമെന്നത് യാക്കോബായ സഭ നേരത്തെ അറിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരു സഹായിച്ചാലും കൊടിയേതെന്നു നോക്കാതെ തിരിച്ചു സഹായിക്കുമെന്ന് സമരസമിതി ജനറല്‍ കണ്‍വീനറും പറഞ്ഞു.

യാക്കോബായ സഭ അവകാശ സംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും വേണ്ടി സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തിവരുന്ന സത്യാഗ്രഹസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സഭയുടെ വിവിധ ദേവാലയങ്ങളില്‍ ഞായറാഴ്ച നില്‍പു സമരം നടത്തിയിരുന്നു.

കാലാവധി അവസാനിക്കും മുന്‍പ് സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെയും യാക്കോബായ സഭ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jacobite orthodox dispute; Jacobites put pressure on government ahead of election