രാജസ്ഥാനിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ബി.ജെ.പിക്ക് തിരിച്ചടി
national news
രാജസ്ഥാനിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ബി.ജെ.പിക്ക് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st January 2021, 11:39 pm

അമൃത്‌സര്‍: രാജസ്ഥാനില്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് നടന്ന 3,034 വാര്‍ഡുകളില്‍ 1197 വാര്‍ഡുകളിലും കോണ്‍ഗ്രസ് വിജയിച്ചു.

46 സീറ്റുകളിലും ബി.എസ്.പി ഒരു സീറ്റിലും സി.പി.ഐ.എം 3 സീറ്റുകളിലും ആര്‍.എല്‍.പി 13 സീറ്റുകളിലുമാണ് വിജയിച്ചത്. ബി.ജെ.പി 1140 സീറ്റുകളിലും വിജയിച്ചു.

634 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു.

20 ജില്ലകളിലെ ഒന്‍പത് മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍, 80 മുന്‍സിപാലിറ്റികള്‍, ഒരു മുന്‍സിപല്‍ കോര്‍പറേഷന്‍ എന്നിവയിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ വിജയത്തെ അഭിവാദനം ചെയ്ത് മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തി.

ഡിസംബറില്‍ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കിയിരുന്നു. അന്ന് തെരഞ്ഞെടുക്കപ്പെട്ട 45 നഗരസഭകളില്‍ 33 ഇടങ്ങളില്‍ കോണ്‍ഗ്രസിന് ചെയര്‍പെഴ്‌സണ്‍ സ്ഥാനം ലഭിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajasthan Urban Local Body Polls Results: Congress Wins 1,197 Wards, BJP Comes Second