മൂന്ന് പതിറ്റാണ്ടോളമായി മലയാളസിനിമയുടെ ഭാഗമായി നില്‍ക്കുന്ന നടനാണ് ഇര്‍ഷാദ് അലി. സിബി മലയില്‍ സംവിധാനം ചെയ്ത പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഇര്‍ഷാദ് സിനിമാലോകത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകശ്രദ്ധ നേടാന്‍ ഇര്‍ഷാദിന് സാധിച്ചു.
മലയാളികളുടെ സ്വന്തം മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് ഇര്‍ഷാദ്. മോഹന്‍ലാലിനൊപ്പം താന്‍ ആദ്യമായി അഭിനയിച്ചത് നരസിംഹത്തിലാണെന്ന് ഇര്‍ഷാദ് പറഞ്ഞു. അതുവരെയുള്ള മലയാളസിനിമകളെക്കാള്‍ വലിയ വിജയമായി നരസിംഹം മാറിയെന്നും താരം കൂട്ടിച്ചേര്‍ത്തു. പിന്നീട് മോഹന്‍ലാലിനൊപ്പം അത്രയും പ്രാധാന്യമുള്ള വേഷം ലഭിച്ചത് ദൃശ്യത്തിലാണെന്നും അദ്ദേഹം പറയുന്നു.
മലയാളത്തില്‍ ആദ്യമായി 50 കോടി കളക്ഷന്‍ ലഭിച്ച ചിത്രമായിരുന്നു ദൃശ്യമെന്നും ഇന്‍ഡസ്ട്രിയുടെ നാഴികക്കല്ലായി ചിത്രം മാറിയെന്നും ഇര്‍ഷാദ് പറയുന്നു. മോഹന്‍ലാലിനൊപ്പം പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യുമ്പോഴെല്ലാം വന്‍ ഹിറ്റാകാറുണ്ടെന്നും തന്നെ കൂടെക്കൂട്ടിയാല്‍ വലിയ ഹിറ്റുകള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്ന് തമാശക്ക് താന്‍ അദ്ദേഹത്തോട് പറയാറുണ്ടെന്നും ഇര്‍ഷാദ് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലാലേട്ടന്റെ കൂടെ ഞാന്‍ ആദ്യമായി അഭിനയിച്ചത് നരസിംഹത്തിലായിരുന്നു. അതുവരെയുണ്ടായിരുന്നതില്‍ വെച്ച് ഏറ്റവും വലിയ വിജയമായി നരസിംഹം മാറി. സെന്‍സേഷണല്‍ വിജയമായിരുന്നു. പിന്നീട് ലാലേട്ടന്റെ വേറെയും സിനിമകള്‍ ചെയ്‌തെങ്കിലും നരസിംഹത്തിലേത് പോലെ പ്രാധാന്യമുള്ള വേറൊരു റോള്‍ കിട്ടിയത് ദൃശ്യത്തിലായിരുന്നു.
ആ സിനിമയാണെങ്കില്‍ ഇന്‍ഡസ്ട്രിയിലെ നാഴികക്കല്ലായി മാറി. ആദ്യമായിട്ട് 50 കോടി കളക്ഷന്‍ കിട്ടിയ മലയാളസിനിമയാണ് ദൃശ്യം. എനിക്ക് തോന്നുന്നത് മലയാളത്തില്‍ ഓരോ സിനിമയുടെ കളക്ഷന്‍ പ്രധാനമായും ചര്‍ച്ചയായതും 50 കോടിയും 100 കോടിയുമൊക്കെ ആഘോഷിക്കാന്‍ തുടങ്ങിയതും ദൃശ്യത്തിന് ശേഷമാണ്. അതിലും ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷം.
അങ്ങനെ ലാലേട്ടന്റെ വമ്പന്‍ ഹിറ്റുകളിലെല്ലാം ഞാനും ഭാഗമായിട്ടുണ്ട്. തമാശക്കായിട്ട് ഞാന്‍ ഇങ്ങനെ പറയാറുണ്ട്. ‘എന്നെ നിങ്ങളുടെ കൂടെക്കൂട്ടിയാല്‍ വലിയ ഹിറ്റുകളുണ്ടാകും’ എന്ന്. തമാശയായാണ് ഞാന്‍ പറഞ്ഞതും, ലാലേട്ടന്‍ അത് തമാശയായിട്ട് തന്നെയാണ് എടുത്തതും. ഹിറ്റും കാര്യങ്ങളും നമ്മള്‍ തീരുമാനിക്കുന്നതല്ലല്ലോ,’ ഇര്‍ഷാദ് പറയുന്നു.
Content Highlight: Irshad Ali about his movies with Mohanlal