ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനാണ് ടീമിന്റെ വിജയം. മുഹമ്മദ് സിറാജിന്റെ കരുത്തിലാണ് മുന്‍ ചാമ്പ്യന്മാരുടെ വിജയം.
ഗുജറാത്ത് ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 140 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ ചെന്നൈ പ്ലേഓഫ് കാണാതെ പുറത്തായി.
ഗുജറാത്ത് ടൈറ്റൻസ്. Photo: iplt20.com/
തകര്‍പ്പന്‍ വിജയത്തോടെ ഒരു സൂപ്പര്‍ നേട്ടവും ഗുജറാത്ത് സ്വന്തമാക്കി. ഐ.പി.എല്ലില്‍ ചെന്നൈയ്ക്കെതിരെയുള്ള ഏറ്റവും വലിയ വിജയമാണ് ടീം തങ്ങളുടെ പേരിലാക്കിയത്. 2013ല്‍ മുംബൈ ഇന്ത്യന്‍സ് കുറിച്ച റെക്കോര്‍ഡ് തകര്‍ത്താണ് ഗുജറാത്തിന്റെ കുതിപ്പ്. മുംബൈ ആ വര്‍ഷം 60 റണ്‍സിന് ചെന്നൈയെ തോല്‍പ്പിച്ചിരുന്നു. അതാണ് ഇപ്പോള്‍ പഴങ്കഥയായത്.