ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം ചെപ്പോക്കില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സി.എസ്.കെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജു സാംസണിന്റെയും ഡെ വാള്‍ഡ് ബ്രെവ്‌സിന്റെയും കരുത്തിലാണ് ടീം മികച്ച സ്‌കോറുയര്‍ത്തിയത്.
മത്സരത്തില്‍ സി.എസ്.കെ ഓപ്പണര്‍ ആയുഷ് മാഹ്‌ത്രെ മികച്ച പ്രകടനം നടത്തിയിരുന്നു. 17 പന്തുകള്‍ നേരിട്ട് താരം 38 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. രണ്ട് സിക്‌സുകളും ആറ് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 223. 53 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം കൊല്‍ക്കത്ത ബൗളര്‍മാരെ തല്ലിയൊതുക്കിയത്.
ആയുഷ് മാഹ്ത്രെ. Photo: Chennai Super Kings/x.com
ഇതോടെ ഒരു സൂപ്പര്‍ നേട്ടത്തിലും മാഹ്‌ത്രെ ഇടം പിടിച്ചു. കഴിഞ്ഞ ഐ.പി.എല്‍ സീസണ്‍ മുതല്‍ മികച്ച പവര്‍ പ്ലേ സ്‌ട്രൈക്ക് റേറ്റുള്ള മൂന്നാമത്തെ താരമെന്ന നേട്ടമാണ് സി.എസ്.കെ ഓപ്പണര്‍ സ്വന്തമാക്കിയത്. 186 സ്‌ട്രൈക്ക് റേറ്റുമായാണ് താരം മൂന്നാമതെത്തിയത്. അഭിഷേക് ശര്‍മയെ മറികടന്നാണ് ആയുഷിന്റെ നേട്ടം. 184 ആണ് അഭിഷേകിന്റെ പവര്‍ പ്ലേ സ്ട്രൈക്കര്‍ റേറ്റ്.