ഐ.പി.എല്‍ 2026 ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഈ സീസണില്‍ ടീം ആദ്യ വിജയമധുരം നുണഞ്ഞത്.
ഐ.പി.എല്‍ 2026 ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഈ സീസണില്‍ ടീം ആദ്യ വിജയമധുരം നുണഞ്ഞത്.
ചെന്നൈ ഉയര്‍ത്തിയ 212 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹിയ്ക്ക് 189 റണ്‍സില്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. അതോടെ യെല്ലോ ആര്‍മി പോയിന്റ് ടേബിള്‍ ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
മത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറി അടിച്ച് ടീമിന് കരുത്തായിരുന്നു. 56 പന്തില്‍ പുറത്താകാതെ 115 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 205.36 സ്‌ട്രൈക്ക് റേറ്റില്‍ താണ്ഡവമാടിയ വിക്കറ്റ് കീപ്പര്‍ അടിച്ചത് നാല് സിക്‌സുകളും 15 ഫോറുകളുമാണ്.

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com
ഈ ഇന്നിങ്സോടെ ഐ.പി.എല്ലിലെ സിക്‌സര്‍ ഹിറ്റര്‍മാരുടെ ലിസ്റ്റില്‍ സഞ്ജു മുന്നേറ്റമുണ്ടാക്കി. താരം ഈ ലിസ്റ്റില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്. 176 ഇന്നിങ്‌സില്‍ നിന്ന് 224 സിക്‌സുകള്‍ പറത്തിയാണ് ഏഴാം സ്ഥാനം നേടിയെടുത്തത്.
ഇതാകട്ടെ ഐ.പി.എല്‍ ചരിത്രത്തിലെ രണ്ട് ബിഗ് ഹിറ്റമാരെ മറികടന്നാണ് എന്നതാണ് ശ്രദ്ധേയം. 223 സിക്‌സുകള്‍ വീതം നേടിയ ആന്ദ്രേ റസലിനെയും കെയ്‌റോണ്‍ പൊള്ളാര്‍ഡിനെയുമാണ് സഞ്ജു പിന്തള്ളിയത്. റസല്‍ 115 ഇന്നിങ്സുകളില്‍ നിന്നും പൊള്ളാര്‍ഡ് 171 ഇന്നിങ്സുകളില്‍ നിന്നുമാണ് ഇത്രയും സിക്‌സുകള്‍ അടിച്ച് കൂട്ടിയത്.
(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 141 – 357
രോഹിത് ശര്‍മ – 270 – 309
വിരാട് കോഹ്ലി – 262 – 297
എം.എസ്. ധോണി – 242 – 264
എ.ബി. ഡി വില്ലിയേഴ്‌സ് – 170 – 251
ഡേവിഡ് വാര്‍ണര്‍ – 184 – 236
സഞ്ജു സാംസണ്‍ – 176 – 224
ആന്ദ്രേ റസല്‍ – 115 – 223
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 171 – 223
കെ.എല്‍. രാഹുല്‍ – 140 – 213
സുരേഷ് റെയ്‌ന – 200 – 203

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ. Photo: Chennai Super Kings/x.com
അതേസമയം, സഞ്ജുവും ചെന്നൈയും ഏപ്രില്‍ 14 നാണ് അടുത്ത മത്സരത്തിനായി കളത്തിലിറങ്ങുന്നത്. മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. സി.എസ്.കെയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കാണ് ഈ മത്സരത്തിന് വേദിയാവുന്നത്.
Content Highlight: IPL 2026: CSK vs DC: Sanju Samson surpassed Andre Russell and Kieron Pollard in most sixes in IPL history