ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം കൊളംബോയില്‍ നടക്കുകയാണ്. ആദ്യ ദിനം അവസാനിച്ചപ്പോള്‍ മികച്ച സ്‌കോറുമായി മുന്നേറുകയാണ് ഇന്ത്യ. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 എന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിനം അവസാനിപ്പിച്ചത്.
ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കടുക്കുന്നത്. 193 പന്ത് നേരിട്ട് 117 റണ്‍സുമായാണ് പടിക്കല്‍ കളം വിട്ടത്.
Stumps: It is Stumps on Day 1 in Colombo and India are 300/5 from 85 overs.
Devdutt Padikkal scored another fine century, whereas Gill made 50.
Link: https://t.co/r9FgXSdsMf #TeamIndia | #SLvIND pic.twitter.com/OTuvZSUvjY
— BCCI (@BCCI) August 23, 2026
ശ്രീലങ്കന്‍ മണ്ണില്‍ കളിക്കുന്ന മൂന്നാം ഇന്നിങ്സിലാണ് രണ്ടാം സെഞ്ച്വറിയുമായി പടിക്കല്‍ തിളങ്ങിയത്. ഗല്ലെയില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ 167 റണ്‍സും പടിക്കലിന്റെ ബാറ്റില്‍ നിന്നും പിറന്നിരുന്നു.
മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മികച്ച പ്രകടനം പുറത്തെടുത്തു. 108 പന്ത് നേരിട്ട് 50 റണ്‍സുമായാണ് ക്യാപ്റ്റന്‍ മടങ്ങിയത്. ആറ് ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇതിനെല്ലാം പിന്നാലെ ടെസ്റ്റ് ചരിത്രത്തിലെ ഒരു കിടിലന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗില്‍.
ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ബാറ്റിങ് ആവറേജുള്ള രണ്ടാമത്തെ താരമാകാനാണ് താരത്തിന് സാധിച്ചത്. ഈ ലിസ്റ്റില്‍ ഒന്നാമന്‍ ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ 3147 റണ്‍സും 101.51 ആവറേജുമാണ് ബ്രാഡ്മാനുള്ളത്. അതേസമയം ഗില്ലിന് 1150 റണ്‍സും 71.87 എന്ന ആവറേജുമാണുള്ളത്. മത്സരത്തില്‍ 3000 ടെസ്റ്റ് റണ്‍സ് നേടാനും ഗില്ലിന് സാധിച്ചിരുന്നു.
Test FIFTY No. 9⃣ for Shubman Gill! 👏👏
The #TeamIndia captain is playing a fine knock here in Colombo! 👌 👌
Updates ▶️ https://t.co/r9FgXSdsMf #SLvIND pic.twitter.com/kNuNaVZXUp
— BCCI (@BCCI) August 23, 2026
മത്സരത്തില്‍ 45 റണ്‍സടിച്ച യശസ്വി ജെയ്‌സ്വാളിന്റെയും 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെയും ഇന്നിങ്സും ആദ്യ ദിനം ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു.
അതേസമയം ലങ്കയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് അസിതാ ഫര്‍ണാണ്ടോയാണ്. മന്ന് വിക്കറ്റുകളാണ് ആദ്യ ദിനം താരം നേടിയത്. ലഹിരു കുമാര, കേശര നുവാന്ത എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Indian Captain Shubhman Gill In Great Record Achievement In Test Cricket History
