ഇന്ത്യന്‍ ടീമിലേക്കുള്ള ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവിനെ കുറിച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച് സീതാന്‍ഷു കോട്ടക്. പരിചയസമ്പത്തും കഴിഞ്ഞ രണ്ട് ഐ.പി.എല്‍ സീസണുകളിലെ മികച്ച പ്രകടനവുമാണ് ഭുവനേശ്വറിന്റെ തിരിച്ചുവരവിന് പ്രധാന കാരണങ്ങളെന്നാണ് കോട്ടക് പറയുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി-20 മത്സരത്തിന് മുന്നോടിയായി റാഞ്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോട്ടക്.

സീതാന്‍ഷു കോട്ടക്
ഭുവനേശ്വറിന്റെ തിരിച്ചുവരവിന് പിന്നിലെ ആദ്യ കാരണം ഇന്ത്യന്‍ ടീമിന് ആവശ്യമായ താരത്തിന്റെ പരിചയസമ്പത്താണെന്ന് കോട്ടക് വ്യക്തമാക്കി.
‘ഒരു കാര്യം വ്യക്തമായും സെലക്ടര്‍മാരുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ എനിക്ക് തോന്നുന്നതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഒരു ഉത്തരം നല്‍കാം. ഇംഗ്ലണ്ടില്‍, ബുംറ അവിടെ ഇല്ലാതിരിക്കുകയും ഒരുപാട് യുവ ബൗളര്‍മാര്‍ കളിക്കുകയും ചെയ്തപ്പോള്‍ എനിക്ക് വ്യക്തിപരമായി തോന്നിയത്, പരിചയസമ്പത്തിനെ മറികടക്കാന്‍ കഴിയില്ല എന്നതാണ്.”
യുവ ബൗളര്‍മാര്‍ മികച്ചവരാണ്. അവര്‍ മികച്ച പ്രകടനം നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു ഘട്ടത്തില്‍ നിങ്ങള്‍ക്ക് കുറച്ച് പരിചയസമ്പത്തും ആവശ്യമാണ്,’ കോട്ടക് പറഞ്ഞു.

ഭുവനേശ്വര്‍ കുമാര്‍
പരിചയസമ്പത്തിനൊപ്പം കഴിഞ്ഞ രണ്ട് ഐ.പി.എല്‍ സീസണുകളിലെ ഭുവനേശ്വറിന്റെ പ്രകടനവും നിര്‍ണായകമായതായി കോട്ടക് വ്യക്തമാക്കി.
‘അതൊരു കാരണമായിരിക്കാം. മറ്റൊരു കാര്യം, കഴിഞ്ഞ രണ്ട് ഐ.പി.എല്‍ സീസണുകളിലും ഭുവനേശ്വര്‍ വളരെ മികച്ച രീതിയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.”
ന്യൂസിലാന്‍ഡിലെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കാം സെലക്ടര്‍മാര്‍ ഭുവനേശ്വറിനെ ടീമിലേക്ക് തിരിച്ചുവിളിച്ചതെന്നും കോട്ടക് പറഞ്ഞു.

ഭുവനേശ്വര്‍ കുമാര്‍
ഒക്ടോബര്‍ 22നാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഭുവനേശ്വര്‍ കുമാറിന് കളിക്കാന്‍ അവസരമൊരുങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി-20 സ്‌ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.
ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം – ടി-20 പരമ്പര
ആദ്യ മത്സരം: ഒക്ടോബര്‍ 22 – ക്രൈസ്റ്റ് ചര്‍ച്ച്
രണ്ടാം മത്സരം: ഒക്ടോബര്‍ 24 – ക്രൈസ്റ്റ് ചര്‍ച്ച്
മൂന്നാം മത്സരം: ഒക്ടോബര്‍ 27 – വെല്ലിങ്ടണ്‍
നാലാം മത്സരം: ഒക്ടോബര്‍ 30 – ഓക്‌ലാന്‍ഡ്
അവസാന മത്സരം: നവംബര്‍ 1 – ഹാമില്‍ടണ്‍
Content Highlight: Indian batting coach reveals the two reasons why Bhuvneshwar was brought back into the team after four years.
