ഇസ്ലാമാബാദ്: കൊവിഡ്-19 പോസിറ്റീവായി ദല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസകളുമായി പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്.
കൊവിഡില്‍ നിന്ന് വേഗത്തില്‍ കരകയറാന്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് കഴിയട്ടെയെന്നാണ് ഇമ്രാന് ട്വീറ്റ് ചെയ്തത്. ഈ അടുത്തിടെയാണ് ഇമ്രാന് ഖാന് കൊവിഡില്‍ നിന്ന് കരകയറിയത്. 88 കാരനായ മന്മോഹന് സിങിന് കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊവിഡ് പോസിറ്റീവായത്.
Wishing ex Indian PM Manmohan Singh a speedy recovery from Covid 19.
— Imran Khan (@ImranKhanPTI) April 20, 2021
മാര്‍ച്ച് 4, ഏപ്രില്‍ 3 തീയതികളില്‍ രണ്ട് ഡോസ് കൊവിഡ് 19 വാക്സിന് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ, കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ക്വാറന്റീനില്‍ കഴിയുകയാണ്. കെജ്രിവാളിന്റെ ഭാര്യക്ക് കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയത്. ചൊവ്വാഴ്ചയാണ് കെജ്രിവാളിന്റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ വീട്ടില്‍ ഐസൊലേഷനിലാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Imran Khan says about Manmohan sighs covid condition
