ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ ദുര്‍ഗാ പൂജ നിമജ്ജന ഘോഷയാത്രയ്ക്കിടെ പള്ളിക്ക് പുറത്തുള്ള പതാക കത്തിച്ച് ഹിന്ദുത്വര്‍. ബല്ലിയ ജില്ലയിലെ ഗര്‍വാര്‍ ടൗണിലാണ് സംഭവം. പ്രദേശത്തെ മസ്ജിദിന് സമീപത്ത് കൂടി ദുര്‍ഗ നിമജ്ജന കടന്ന് പോവുന്നിനിടെ പതാക കത്തിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഘോഷയാത്രയിലുണ്ടായിരുന്ന ഒരു കൂട്ടം ആളുകള്‍ പള്ളിക്ക് പുറത്തെ വൈദ്യൂത പോസ്റ്റില്‍ കെട്ടിയിരുന്ന പച്ച നിറത്തിലുള്ള പതാകയ്ക്ക് തീകൊടുക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കുന്നതായി കാണാം.

എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് സുപ്രണ്ട് സജ്ഞയ് ശര്‍മ പറഞ്ഞു. വിഷയത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Content Highlight: Hindutva violence in Uttar Pradesh during Durga immersion procession: Flag outside mosque set on fire