ആര്‍ക്കും വേണ്ടാത്ത സമയത്തും ഞാന്‍ പൊരുതി, മുന്നോട്ട് പോയി: സണ്ണി ലിയോണ്‍ മനസ്സുതുറക്കുന്നു
Daily News
ആര്‍ക്കും വേണ്ടാത്ത സമയത്തും ഞാന്‍ പൊരുതി, മുന്നോട്ട് പോയി: സണ്ണി ലിയോണ്‍ മനസ്സുതുറക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th May 2015, 10:27 am

ഫേസ് ടു ഫേസ്/സണ്ണി ലിയോണ്‍


നീലച്ചിത്ര രംഗത്തിലൂടെ കടന്നുവന്ന് ബോളിവുഡില്‍ തരംഗമായി മാറിയ താരമാണ് സണ്ണി ലിയോണ്‍. ബിഗ് ബോസ് 5ലൂടെ ശ്രദ്ധ നേടിയ സണ്ണി “ജിസം 2” വിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്. ആദ്യ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പിന്നീടു പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ സണ്ണി തിളങ്ങി.

സണ്ണി ലിയോണിന്റെ 34ാം ജന്മദിനമായിരുന്നു ബുധനാഴ്ച. ബോളിവുഡിലെത്തി മൂന്നാലു വര്‍ഷം പിന്നിട്ടിട്ടും സണ്ണി ലിയോണിനോടുള്ള ബോളിവുഡിന്റെ അയിത്തം താരം തന്നെ പലതവണ ചൂണ്ടിക്കാട്ടിയതാണ്. നീലച്ചിത്ര നായികയെന്ന ലേബലില്‍ നിന്നും ബോളിവുഡില്‍ നിലയുറപ്പിക്കാനായി പിന്നിട്ട വഴികളെക്കുറിച്ചും സിനിമയിലെ ഭാവി പ്രതീക്ഷകളെക്കുറിച്ചും സണ്ണി മനസുതുറക്കുന്നു.

“ഏക് പഹേലി ലീല”, “കുച്ച് കുച്ച് ലോച്ചാഹെ”, എന്നിങ്ങനെ തുടരെ തുടരെ രണ്ടു ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ ഈ വര്‍ഷത്തേത് മികച്ച ജന്മദിനമായിരുന്നോ?

ഒന്ന് മികച്ച വിജയം നേടിയതും മറ്റൊന്ന് പരാജയപ്പെട്ടതും പരിഗണിച്ചാല്‍ എനിക്കു തോന്നുന്നത് സന്തോഷവും ദുഖവും ഇടകലര്‍ന്ന വികാരമാണ്. ഈ വര്‍ഷം ഒരു ചിത്രം കൂടി റിലീസ് ചെയ്യുന്നുവെന്നതിന്റെ സന്തോഷവമുണ്ട്. അത് ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

sunny2001ല്‍ ബിഗ് ബോസ് 5 ലൂടെ ഇന്ത്യയിലേക്ക് രംഗപ്രവേശനം ചെയ്ത സമയത്തും ഇപ്പോഴും നിങ്ങളെ ആളുകള്‍ സ്വീകരിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ അത്ഭുതകരമായ പല സംഭവങ്ങളും നടന്നിട്ടുണ്ട്. സത്യം പറഞ്ഞാല്‍ എനിക്ക് ഇപ്പോഴും തോന്നുന്നത് ഇതു തുടക്കം മാത്രമാണെന്നാണ്. എല്ലാവര്‍ക്കും വേണ്ടി അത്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങളാണ് ഈ വര്‍ഷം ഞാന്‍ കരുതിവെച്ചിരിക്കുന്നത്.

നിങ്ങള്‍ നിരവധി ചിത്രങ്ങള്‍ ചെയ്യുകയും അവസാനം ബോളിവുഡിലെത്തുകയും ചെയ്തു അല്ലേ?

അതെ, ഞാനെത്തി.. ഇവിടെ ഏറെക്കാലം നില്‍ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്റെ വഴി ഞാന്‍ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. എന്റേതായ രീതിയില്‍ ജീവിക്കുന്നതു തുടരുകയും ചെയ്യും.

മോഹിക്കുന്ന തരത്തിലുള്ള ഒരു എ- ലിസ്റ്റ് ക്ലബില്‍ നിങ്ങള്‍ എത്തിച്ചേര്‍ന്നത്? അല്ലെങ്കില്‍ നിങ്ങളെ സംബന്ധിച്ച് ഇതൊരു തോറ്റയുദ്ധമാണോ, കാരണം മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെയാണ് കാണുന്നത്?

എനിക്കു തോന്നുന്നത് എല്ലാ എന്റര്‍ടൈനറും എ-ലിസ്റ്റര്‍ ആയി പരിഗണിക്കപ്പെടുന്നതാണ് ഇഷ്ടപ്പെടുന്നത് എന്നാണ്. പ്രത്യക്ഷബോധമാണ് എല്ലാം. ഞാനിപ്പോഴും അതു തിട്ടപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ എനിക്ക് ഗോഡ്ഫാദറോ, ഗോഡ്മദറോ, മെന്ററോ അല്ലെങ്കില്‍ ഏറെക്കാലമായി ഈ രംഗത്തുള്ള ആരും എന്നെ സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. എനിക്കൊപ്പം ഡാനിയല്‍ വെബര്‍ (ഭര്‍ത്താവ്) മാത്രമാണുണ്ടായിരുന്നത്. ഞങ്ങള്‍ക്കിടയില്‍ ഏറ്റവും ബുദ്ധിപരമായ തീരുമാനം എടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു.

sunny1ചിലപ്പോള്‍ ആ തീരുമാനങ്ങള്‍ മികച്ചതായിരിക്കും. ചിലഘട്ടത്തില്‍ ഞങ്ങള്‍ക്ക് അബദ്ധമായിട്ടുമുണ്ട്. പക്ഷെ എനിക്കു ഉറപ്പുപറയാനാവും, ഞങ്ങള്‍ നല്ലതില്‍ നിന്നും ചീത്തയില്‍ നിന്നും പഠിച്ചിട്ടുണ്ടെന്ന്. കാര്യങ്ങള്‍ ഞങ്ങള്‍ക്ക് എതിരായപ്പോള്‍ പ്രതിസന്ധികളെ മറികടക്കാന്‍ ഞങ്ങള്‍ ഇരുവരും കഠിനമായി ശ്രമിച്ചു. ഞങ്ങള്‍ പരാജയപ്പെട്ടേനെ, പക്ഷെ, ഞങ്ങള്‍ ഉണരുകയും പോരാട്ടം തുടരുകയും ചെയ്തു.

സണ്ണി ലിയോണിനു വര്‍ക്കു ചെയ്യാന്‍ താല്‍പര്യമുള്ള താരങ്ങള്‍ ഏതൊക്കെയാണ്?

എനിക്കൊപ്പം വര്‍ക്കു ചെയ്യാനിഷ്ടമുള്ളവര്‍ക്കൊപ്പം വര്‍ക്കു ചെയ്യാന്‍ എനിക്കും ഇഷ്ടമാണ്. പ്രിയങ്ക ചോപ്രയെയും ശ്രദ്ധ കപൂറിനേയും ഇഷ്ടമാണ്.

കുറേക്കാലത്തിനുശേഷം ഇവിടെ അതിജീവിച്ചയാളെന്ന നിലയ്ക്ക് ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം വലിയ വലിയ പ്രോജക്ടുകള്‍ ചെയ്യാനുള്ള സമയമായെന്നു തോന്നുന്നുണ്ടോ?

അവര്‍ക്കൊപ്പം വര്‍ക്കു ചെയ്യാനിഷ്ടമാണ്. എന്നാല്‍ നമുക്ക് മുന്നില്‍ ലഭിക്കുന്നതല്ലേ ചെയ്യാനാവൂ. ഭാവിയില്‍ എനിക്ക് വലിയ പ്രോജക്ടുകള്‍ ചെയ്യാനാവുമെന്നു പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ പുരുഷന്മാരെക്കുറിച്ചുള്ള അഭിപ്രായമെന്താണ്?

ലോകത്തിലെ എല്ലാ പുരുഷന്മാരും ഒരു പോലെ സുന്ദരന്മാരാണ്. പക്ഷെ സംസ്‌കാരം മതം എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് വ്യത്യാസം. എന്റെ രക്ഷിതാക്കള്‍ എന്നെ ഇങ്ങനെ വളര്‍ത്തിയതും എന്റെ അച്ഛന്‍ അമ്മയ്ക്കും എനിക്കുമൊപ്പം നിന്നതും ഞാനിഷ്ടപ്പെടുന്നു. അച്ഛന്‍ അമ്മയെ ആരാധിച്ചിരുന്നു. അദ്ദേഹം മഹാനായ വ്യക്തിയായിരുന്നു.

പ്രേക്ഷകര്‍ ഇതിനകം തന്നെ നിങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞെന്നു തോന്നുന്നു, പക്ഷെ അത് എളുപ്പമായിരുന്നോ?

ഒരിക്കലുമല്ല. എന്നെ ആര്‍ക്കും വേണ്ടാത്ത സമയത്തും ഞാന്‍ പൊരുതി, മുന്നോട്ട് പോയി. സണ്ണി ലിയോണിനെ ബ്രാന്റ് ചെയ്യാന്‍ ഞാനും എന്റെ ഭര്‍ത്താവും വളരെയധികം കഷ്ടപ്പെട്ടു.

ഏതുതരം വേഷങ്ങളാണ് കാത്തിരിക്കുന്നത്?

നല്ല കഥകള്‍ക്കാണ് ഞാന്‍ ശ്രദ്ധ നല്‍കുന്നത്. അതുകൊണ്ടുതന്നെ എന്റേത് പോസിറ്റീവ് കഥാപാത്രം ആണോ അല്ലയോ എന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. എന്റെ മിക്ക സിനിമകളിലും ഞാനാണ് നായിക. പക്ഷെ എനിക്കു തോന്നിയത് കഥയാണ് എന്നെ നായികയാക്കിയതെന്നാണ്.

sunny3ചില ഡയറക്ടറുമായി സംസാരിച്ചതില്‍ നിന്നും മനസിലാക്കാനായത് നിങ്ങള്‍ ബുദ്ധിമതിയും എറെ കഴിവുള്ളവളുമാണെന്നാണ്. പിന്നെ എന്താണ് മികച്ച റോളുകള്‍ നേടുന്നതില്‍ തടസ്സമായി നില്‍ക്കുന്നത്?

വീണ്ടും പറയാം, അതെല്ലാം നമുക്ക് മുന്നില്‍ ലഭിക്കുന്ന ഓഫറുകളെ അനുസരിച്ചിരിക്കും. ഈ വര്‍ഷം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഏറ്റെടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ചിത്രത്തിനു മാത്രം “മസ്തി സാഡേ” എന്ന മുന്‍ ചിത്രത്തിലെ കഥാപാത്രവുമായി സാമ്യമുണ്ട്. അതൊഴിച്ചാല്‍ മറ്റെല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമാണ്.

ഗ്ലാമറസായ ഇമേജാണ് നിങ്ങള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. വരും ചിത്രങ്ങള്‍ ആ ഇമേജ് തകര്‍ക്കുന്നതായിരിക്കുമോ?

രണ്ടെണ്ണം അത്ര ഗ്ലാമറസല്ല.

ജന്മദിനത്തിലെ പ്ലാനുകള്‍ എന്തൊക്കെയാണ്?

എനിക്കിഷ്ടപ്പെട്ടത് ഞാന്‍ ചെയ്യും. “സ്പ്ലിറ്റ്‌സ്‌വില്ല 8″ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഞാന്‍ ഗോവയിലായിരിക്കും.

കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്

കൂടുതല്‍ വായിക്കാം

നരേന്ദ്ര മോദിയെ തോല്‍പ്പിച്ച് സണ്ണി ലിയോണ്‍ (18.12.2014)

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യുന്ന സെലിബ്രിറ്റി സണ്ണി ലിയോണ്‍ (9.8.2013)

പോണ്‍ സ്റ്റാറാണെന്നതില്‍ നാണക്കേട് തോന്നുന്നില്ല: സണ്ണി ലിയോണ്‍ (30.6.2013)

ജിസം 2 കണ്ടപ്പോള്‍ കരഞ്ഞത് എന്തിന്? സണ്ണി ലിയോണ്‍ പറയുന്നു (7.8.2012)