എഡിറ്റര്‍
എഡിറ്റര്‍
പോണ്‍ സ്റ്റാറാണെന്നതില്‍ നാണക്കേട് തോന്നുന്നില്ല: സണ്ണി ലിയോണ്‍
എഡിറ്റര്‍
Sunday 30th June 2013 1:27pm

Sunny-Leone

ഒരു പോണ്‍ സ്റ്റാറായി അറിയപ്പെടുന്നതില്‍ തനിക്ക് നാണക്കേടൊന്നും തോന്നുന്നില്ലെന്ന് ബോളിവുഡ് നടിയും പോണ്‍ സ്റ്റാറുമായ ##സണ്ണിലിയോണ്‍. തന്റെ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ബോളിവുഡ് അരങ്ങേറ്റമെന്നും സണ്ണി ലിയോണ്‍ പറയുന്നു.

ഒരു വിദേശിയായ തന്നെ ബോളിവുഡ് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. ഇതൊരു വലിയ കാര്യമാണ്. തന്നെ ഇഷ്ടപ്പെടാത്തവരും ഇവിടെയുണ്ടെങ്കിലും സ്‌നേഹിക്കുന്നവരാണ് തന്റെ പ്രചോദനമെന്നും സണ്ണി ലിയോണ്‍ പറയുന്നു.

Ads By Google

ബോളിവുഡില്‍ സണ്ണി ലിയോണിന് ഇപ്പോള്‍ നിരവധി അവസരങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഷൂട്ട് ഔട്ട് അറ്റ് വഡാല എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിന് ശേഷം എക്താ കപൂറിന്റെ ഹൊറര്‍ ചിത്രമായ രാഗിണി എംഎംസ് 2 ആണ് സണ്ണിയുടെ പുതിയ ചിത്രം.

ഒന്നിന് പുറകേ ഒന്നായി സിനിമകള്‍ വരുന്നുണ്ടെങ്കിലും അതില്‍ മതിമറന്നിരിക്കാന്‍ സണ്ണി തയ്യാറല്ല. തന്റെ ചിത്രങ്ങള്‍ ആളുകള്‍ സ്വീകരിക്കുന്നതിലാണ് സന്തോഷമെന്നാണ് സണ്ണി പറയുന്നത്.

മുന്‍പ് പോണ്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ തന്റെ ശ്രദ്ധ ബോളിവുഡിലാണെന്നാണ് സണ്ണിയുടെ പക്ഷം. തന്നെ ആരാധകര്‍ക്ക് ആവശ്യമുള്ളത്രയും നാള്‍ താന്‍ ബോളിവുഡിലുണ്ടാകുമെന്ന് സണ്ണി ഉറപ്പ് നല്‍കുന്നു.

പോണ്‍ സ്റ്റാറായതില്‍ തനിക്ക് അപമാനമൊന്നും തോന്നുന്നില്ല. തനിക്ക് ഇങ്ങനെയൊരു പശ്ചാത്തലം ഇല്ലായിരുന്നെങ്കില്‍ ആളുകള്‍ തന്നെ സ്വീകരിക്കുമായിരുന്നില്ല. നേരത്തേ പ്രശസ്തയായതാണ് തന്റെ വിജയത്തിന്റെ രഹസ്യം. സണ്ണി പറയുന്നു.

Advertisement