[]മുംബൈ: ഇന്ത്യന്‍ ഓണ്‍ലൈനിലെ ഹോട്ട് നായികയായി മാറിയിരിക്കുകയാണ് ബോളിവുഡ് സ്റ്റാര്‍ സണ്ണി ##ലിയോണ്‍. 2013 ജൂണില്‍ മാത്രം സണ്ണി ആരാധകര്‍ ഓണ്‍ലൈനില്‍ തിരഞ്ഞത് 3.5 കോടി തവണയാണ്!
ഇതോടെ ഇന്ത്യയിലെ മറ്റെല്ലാ താരങ്ങളേയും സണ്ണി പിന്തള്ളിയിരിക്കുകയാണ്. ബോളിവുഡിലെ വിലപിടിപ്പുള്ള താരങ്ങളെല്ലാം തന്നെ സെര്‍ച്ചില്‍ സണ്ണി ലിയോണിന് പിറകിലാണ്.[]
കത്രീന കൈഫാണ് സണ്ണിക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്യുന്ന താരം. ആദ്യ അഞ്ചില്‍ ഇടംപിടിച്ചവരില്‍ ഖാന്‍ മാരില്‍ സല്‍മാന്‍ ഖാന്‍ മാത്രമാണുള്ളത്.
ഐശ്വര്യ റായ് ആണ് അഞ്ചാം സ്ഥാനത്തുള്ളത്. ഐശ്വര്യയ്ക്ക് മുകളില്‍ സല്‍മാന്‍ ഖാനും മൂന്നാം സ്ഥാനത്ത് കരീന കപൂറും ഇടംപിടിച്ചു.
മുന്‍ പോണ്‍ താരമായ സണ്ണി ലിയോണ്‍ ബോളിവുഡ് ചിത്രമായ ജിസം 2 വിലൂടെയാണ് ബോളിവുഡിലേക്ക് ചേക്കേറുന്നത്. അന്നുമുതല്‍ തന്നെ ഓണ്‍ലൈന്‍ രംഗത്ത് സണ്ണി ലിയോണ്‍ തരംഗമായിരുന്നു.
